രഞ്ജി ട്രോഫി: ഛത്തിസ്ഗഢിനെതിരെ കേരളത്തിന് മുൻതൂക്കം

റായ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ് ബി മത്സരത്തിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് മുൻതൂക്കം. 350 റൺസ് നേടിയ കേരളത്തിനെതിരെ ആതിഥേയർ ഒന്നാമിന്നിങ്സിൽ നാലിന് 100 എന്ന നിലയിലാണ്.

നാലിന് 219 എന്ന സ്കോറിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ 85 റൺസ് നേടി. വിഷ്ണു വിനോദ് 40 റൺസെടുത്തു.

ക്യാപ്റ്റൻ സഞ്ജു സാംസൺ തലേദിവസത്തെ സ്കോറായ 57 റൺസിൽ പുറത്തായി. ആശിഷ് ചൗഹാൻ അഞ്ച് വിക്കറ്റ് നേടി. ഛത്തിസ്ഗഢിനായി സഞ്ജീത് ദേശായി അർധ സെഞ്ച്വറി നേടി (50 നോട്ടൗട്ട്).

Tags:    
News Summary - Ranji Trophy: Kerala vs Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.