Posted On
date_range Updated On
date_range രഞ്ജി ട്രോഫി ഫൈനൽ; ബംഗാൾ 174; സൗരാഷ്ട്ര 81/2
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ ദിനം സൗരാഷ്ട്രക്കെതിരെ ബംഗാൾ ഒന്നാം ഇന്നിങ്സിൽ 174 റൺസിന് പുറത്തായി.
മൂന്ന് വീതം വിക്കറ്റെടുത്ത ജയദേവ് ഉനദ്കട്ടിന്റെയും ചേതൻ സകരിയയുടെയും രണ്ടുപേരെ വീതം മടക്കിയ ചിരാഗ് ജാനിയുടെയും ധർമേന്ദ്ര സിങ് ജദേജയുടെ മികവിലാണ് സൗരാഷ്ട്ര മേൽക്കൈ നേടിയത്. അർധ ശതകങ്ങൾ നേടിയ ഷഹബാസ് അഹമ്മദും (69) അഭിഷേക് പോരലും (50) വൻതകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും 200 പോലും കടക്കാനായില്ല.
സ്റ്റമ്പെടുക്കുമ്പോൾ സൗരാഷ്ട്ര രണ്ട് വിക്കറ്റിന് 81 റൺസ് എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.