സെഞ്ച്വറി നേടിയ ശാകിബുൽ ഗനി

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബിഹാറിന് 150 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

പട്ന: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ബിഹാറിന് 150 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ശ്രേയസ് ഗോപാലിന്റെ സെഞ്ച്വറിയുടെ (137) കരുത്തിൽ ആദ്യ ഇന്നിങ്സിൽ 227 റൺസെടുത്ത കേരളത്തിനെതിരെ ബിഹാർ 377 റൺസാണ് അടിച്ചെടുത്തത്. ശാകിബുൽ ഗനിയുടെ സെഞ്ച്വറിയും (150), പിയുഷ് സിങ്ങിന്റെയും (51) ബൽജീത്ത് സിങ് ബിഹാരിയുടെയും അർധസെഞ്ച്വറികളുമാണ് (60) ബിഹാറിന് മികച്ച ലീഡ് സമ്മാനിച്ചത്. 255 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും 17 ഫോറും അടങ്ങിയതായിരുന്നു ശാക്കിബുൽ ഗനിയുടെ ഇന്നിങ്സ്.

റിഷവ് രാജ് (2), വിപുൽ കൃഷ്ണ (14), രഘുവേന്ദ്ര പ്രതാപ് സിങ് (5), വീർ പ്രതാപ് സിങ് (16), ക്യാപ്റ്റൻ അഷുതോഷ് അമൻ (26) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. കേരളത്തിനായി അഖിൻ സത്താർ, ശ്രേയസ് ഗോപാൽ എന്നിവർ മൂന്ന് വീതവും ബേസിൽ തമ്പി, ജലക് സക്സേന എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടിന് 62 എന്ന നിലയിലാണ്. ഇപ്പോഴും 88 റണ്‍സ് പിറകിലാണ് കേരളം. സഞ്ജു സാംസന്റെ അഭാവത്തിൽ കേരളത്തെ നയിക്കുന്ന രോഹന്‍ കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സചിന്‍ ബേബി (6), അക്ഷന്‍ ചന്ദ്രന്‍ (2) എന്നിവരാണ് ക്രീസില്‍.

Tags:    
News Summary - Ranji Trophy: 150 runs first innings lead for Bihar against Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.