Posted On
date_range Updated On
date_range ലോകകപ്പിനുശേഷം വിരമിക്കുമെന്ന് ഡി കോക്ക്; ദക്ഷിണാഫ്രിക്കൻ ടീമായി
കേപ്ടൗൺ: ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ സംഘത്തെ ടെംബ ബാവുമ നയിക്കും. പരിക്കുകാരണം വിശ്രമത്തിലായിരുന്ന സ്പിന്നർ കേശവ് മഹാരാജിനെയും പേസർ സിസന്ദ മഗലയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലോകകപ്പിനുശേഷം ഏകദിനത്തിൽനിന്ന് വിരമിക്കുമെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് അറിയിച്ചു. 2021ൽ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കിയിരുന്നു താരം. ട്വന്റി20 ക്രിക്കറ്റിൽ മാത്രം തുടരാനാണ് 30കാരന്റെ പദ്ധതി.
ലോകകപ്പ് ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ജെറാൾഡ് കോറ്റ്സി, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, മാർകോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, സിസന്ദ മഗല, കേശവ് മഹാരാജ്, ഐഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർയെ, കാഗിസോ റബാദ, തബ്രെയ്സ് ഷംസി, റാസീ വാൻ ഡെർ ഡസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.