കോഹ്‍ലിയുടെ മനോഹരമായ ഇന്നിങ്സുകൾ ആരും കാണുന്നില്ല; എല്ലാവർക്കും നോട്ടം സെഞ്ച്വറികളിൽ മാത്രം -ചഹൽ

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെ പിന്തുണച്ച് ഇന്ത്യൻ സ്പിന്നർ യൂസ്​വേന്ദ്ര ചഹൽ. ഈയടുത്തും ബാറ്റ് കൊണ്ട് കോഹ്‍ലി ഇന്ത്യൻ ടീമിനായി നിർണായക ഇന്നിങ്സുകൾ കളിച്ചിട്ടുണ്ടെന്ന് ചഹൽ പറഞ്ഞു. പക്ഷേ സെഞ്ച്വറികൾ മാത്രമേ ആളുകൾ നോക്കുന്നുള്ളുവെന്ന് ചഹൽ കുറ്റപ്പെടുത്തി.

തന്റെ ​കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കോഹ്‍ലി കടന്നു പോകുന്നതിനിടെയാണ് പിന്തുണച്ച് ചഹൽ രംഗത്തെത്തിയിരിക്കുന്നത്. 2019ലാണ് കോഹ്‍ലി അവസാനമായി സെഞ്ച്വറി നേടിയത്. സമീപകാലത്ത് നടന്ന പരമ്പരകളിൽ തിളങ്ങാനാവാത്തത് മൂലം കോഹ്‍ലിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

കോഹ്‍ലി രണ്ട് ​ലോകകപ്പുകളിൽ ഇന്ത്യക്കായി മാൻ ഓഫ് ദ സീരിസ് നേടിയിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി 70 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഈ സംഭാവനകളെ കുറിച്ച് നാം സംസാരിക്കാറില്ല. ഒരു ബൗളറും കോഹ്‍ലിക്കെതിരെ പന്തെറിയാൻ ആഗ്രഹിക്കില്ലെന്നും ചഹൽ പറഞ്ഞു. 

Tags:    
News Summary - Problem Is We Just Think Of His 100s": Yuzvendra Chahal On Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.