പ്രഭ്സിംറാന് അർധ സെഞ്ച്വറി (48 പന്തിൽ 91); ലഖ്നോവിനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

ധരംശാല: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു.

ഓപ്പണർ പ്രഭ്സിംറാൻ സിങ്ങിന്‍റെ വെടിക്കെട്ടാണ് പാഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്. ഒമ്പത് റൺസിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. 48 പന്തിൽ ഏഴു സിക്സും ആറു ഫോറുമടക്കം 91 റൺസെടുത്താണ് താരം പുറത്തായത്. നായകൻ ശ്രേയസ് അയ്യർ 25 പന്തിൽ 45 റൺസെടുത്തു. ശശാങ്ക് സിങ് 15 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു. പ്രിയാൻഷ് ആര്യ (നാലു പന്തിൽ ഒന്ന്), ജോഷ് ഇംഗ്ലിഷ് (14 പന്തിൽ 30), നെഹൽ വധേര (ഒമ്പത് പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അഞ്ചു പന്തിൽ 15 റൺസുമായി മാർകസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നു. ലഖ്നോവിനായി ആകാശ് സിങ്, ദിഗ്വേഷ് രഥി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Prabhsimran hit 91 off 48 balls as Punjab Kings scored 236 for 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.