ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ അർധ സെഞ്ച്വറി നേടിയ ഇന്ത്യയുടെ ലോകേഷ് രാഹുൽ
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹിപ്പിക്കുന്ന നേട്ടത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 202ന് പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 35 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ ഡീൻ എൽഗറും (11) കീഗൻ പീറ്റേഴ്സണും (14) ആണ് ക്രീസിൽ. എയ്ഡൻ മാർക്രമിനെ (7) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.
പുറംവേദന കാരണം പുറത്തിരുന്ന വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തിൽ ടീമിനെ നയിച്ച ലോകേഷ് രാഹുൽ (50), രവിചന്ദ്രൻ അശ്വിൻ (46) എന്നിവർ മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ പിടിച്ചുനിന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ മാർകോ യാൻസനും മൂന്നു വിക്കറ്റ് വീതം നേടിയ കാഗിസോ റബാദയും ഡുവാൻ ഒലിവറുമാണ് ഇന്ത്യയെ മെരുക്കിയത്.
മായങ്ക് അഗർവാൾ (26), കോഹ്ലിക്ക് പകരമിറങ്ങിയ ഹനുമ വിഹാരി (20), ഋഷഭ് പന്ത് (17), ജസ്പ്രീത് ബുംറ (14 നോട്ടൗട്ട്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.