ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്​ വേട്ടക്കാരനായി പിയൂഷ്​ ചൗള

അബൂദബി: ട്വന്‍റി20യിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ്​വേട്ടക്കാരനെന്ന നേട്ടം ഇനി പിയൂഷ്​ ചൗളക്ക്​ സ്വന്തം. വെള്ളിയാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ മത്സരത്തിനിടെയാണ്​ ലെഗ്​ സ്​പിന്നർ നേട്ടം സ്വന്തമാക്കിയത്​.

ഹൈദരാബാദി​െന്‍റ മുഹമ്മദ്​ നബിയെ ഒമ്പതാം ഓവറിൽ പുറത്താക്കിയാണ്​ ചൗള അമിത്​ മിശ്രയെ പിന്തള്ളിയത്​. 236 മത്സരങ്ങളിൽ നിന്നായി മിശ്ര 262 വിക്കറ്റാണ്​ വീഴ്​ത്തിയത്​. 249 മത്സരങ്ങളിൽ നിന്നാണ്​ ചൗള 263 വിക്കറ്റ്​ വീഴ്​ത്തിയത്​.

ഇരുവരും ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച്​ വിക്കറ്റ്​ വേട്ടക്കാരുടെ പട്ടികയിലുമുണ്ട്​. 166 വിക്കറ്റുമായി മിശ്ര പട്ടികയിൽ രണ്ടാമതും 157 വിക്കറ്റുമായി ചൗള നാലാമതുമാണ്​.

മത്സരത്തിൽ അഞ്ച്​ ക്യാച്​ എടുത്ത മുൻ അഫ്​ഗാനിസ്​താൻ നായകൻ മുഹമ്മദ്​ നബിയും ഐ.പഎി.എൽ റെക്കോഡിട്ടു. അബൂദബിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ 42 റൺസിന്​ തോൽപിച്ചെങ്കിലും മുംബൈ പ്ലേഓഫ്​ കാണാതെ പുറത്തായി.  

Tags:    
News Summary - Piyush Chawla becomes India's highest wicket-taker in T20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.