അഹ്മദാബാദ്: ഐ.പി.എൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസിന്‍റെ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നു. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിങ്ങിനിറങ്ങിയ താരം അടിവയറ്റിൽ പരിക്കേറ്റതിനു പിന്നാലെ മൈതാനം വിടുകയായിരുന്നു. സീസണിൽ ശേഷിക്കുന്ന മത്സങ്ങൾക്ക് താരം എത്തില്ലെന്ന് ഉറപ്പായതോടെ, ഒറ്റ മത്സരത്തിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാനാകാതെയാണ് മടക്കം.
മെഗാലേലത്തിൽ ഒന്നര കോടി രൂപക്കാണ് ഗ്ലെൻ ഫിലിപ്സിനെ ഗുജറാത്ത് ക്യാമ്പിലെത്തിച്ചത്. ഏപ്രില്‍ ആറിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. നേരത്തേ ദക്ഷിണാഫ്രിക്കൻ പേസര്‍ കാഗിസോ റബാദ വ്യക്തിപരമായ കാരണങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഫിലിപ്‌സ് കൂടി മടങ്ങുന്നത് ഗുജറാത്തിനെ സംബന്ധിച്ച് തിരിച്ചടിയാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റോടെയാണ് ഗുജറാത്ത് പട്ടികയില്‍ മുന്നിട്ടുനിൽക്കുന്നത്.
അതേസമയം ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (60), സായ് സുദർശൻ (56) എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ 120 റൺസാണ് ഗില്ലും സായിയും ചേർന്ന് കൂട്ടിച്ചേർത്തത്. ലഖ്നോവിനായി രവി ബിഷ്ണോയ്, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയപ്പോൾ ദിഗ്വേഷ് സിങ്, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.ോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.