സാലി സാംസൺ
തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ട്വന്‍റി-20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സാലി സാംസണ്‍ ആണ് ക്യാപ്റ്റന്‍.
സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങളാണ് നടക്കുക. അതിന് മുന്നോടിയായ ക്യാമ്പ് ഈ മാസം 16 മുതല്‍ 19 വരെ തൊടുപുഴ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കും. സെപ്റ്റംബര്‍ 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ടീം ഒമാനിലേക്ക് പോകും.
ടീം: സാലി വിശ്വനാഥ് സാംസണ്‍, കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, എം. അജ്നാസ്, വിനൂപ് എസ്. മനോഹരന്‍, അഖില്‍ സ്കറിയ, സിബിന്‍ പി. ഗിരീഷ്, പി.എം. അന്‍ഫല്‍, ആര്‍.ജെ. കൃഷ്ണ ദേവന്‍, പി.എസ്. ജെറിന്‍, രാഹുല്‍ ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, കെ.എം. ആസിഫ്, പി.എ. അബ്ദുൽ ബാസിത്, എ.കെ. അര്‍ജുന്‍, എന്‍.എസ്. അജയഘോഷ്. കോച്ച് - അഭിഷേക് മോഹന്‍. മാനേജര്‍ - അജിത്കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.