കെ.എൽ. രാഹുൽ

രാഹുലല്ല, അവനായിരുന്നു രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെന്ന് വസീം ജാഫർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമി​ന്‍റെ ഭാവി നായകനായി വാഴ്ത്ത​പ്പെടുന്ന താരമാണ് കെ.എൽ. രാഹുൽ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യമായി ടീമിനെ നയിക്കാൻ അവസരം ലഭിച്ചെങ്കിലും തുടക്കം തോൽവിയോടെയായിരുന്നു.

ഏഴുവിക്കറ്റിന് ഇന്ത്യയെ തോൽപിച്ച് ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. എന്നാൽ രാഹുലിന് പകരം ആ ഉത്തരവാദിത്വം അജിൻക്യ രഹാനെയെയായിരുന്നു ഏൽപിക്കേണ്ടിയിരുന്നതെന്നാണ് ഇന്ത്യയുടെ മുൻ ഓപണർ വസീം ജാഫറി​ന്‍റെ അഭിപ്രായം.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി രഹാനെയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ടെസ്റ്റ് ടീമി​ന്‍റെ ഉപനായകനായി ബി.സി.സി.ഐ നിയമിച്ചിരുന്നു. എന്നാൽ പരിക്കേറ്റ രോഹിത് പരമ്പര കളിക്കാത്തതിനാൽ മാനേജ്മെന്‍റ് രാഹുലിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപിക്കുകയായിരുന്നു.

ടീം മാനേജ്‌മെന്‍റി​ന്‍റെ തീരുമാനത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് പറഞ്ഞ ജാഫർ ഇന്ത്യൻ ടെസ്റ്റ് ടീം നായകനെന്ന നിലയിൽ രഹാനെയുടെ അപരാജിത റെക്കോഡ് ചൂണ്ടിക്കാട്ടി.

'മാനേജ്‌മെന്‍റി​ന്‍റെ തീരുമാനം എന്നെ ഞെട്ടിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ടെസ്റ്റ് പോലും തോൽക്കാത്ത ആസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിത്തന്ന രഹാനെയെപ്പോലെ ഒരാൾ ലഭ്യമാകുമ്പോൾ നിങ്ങൾ രാഹുലിന് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം നൽകേണ്ടതുണ്ടോ?'-ജാഫർ ഇൻസൈഡ് സ്പോർടിനോട് പറഞ്ഞു.

ചൊവ്വാഴ്ച മുതൽ കേപ്ടൗണിൽ ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റിൽ കോഹ്ലി മടങ്ങിയെത്തും.

Tags:    
News Summary - Not KL Rahul, Wasim Jaffer Names Player Who Should Have Captained India against south africa in second test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.