തകർന്നടിഞ്ഞ് ന്യൂസിലാൻഡ്; ഇന്ത്യക്ക് ജയിക്കാൻ 100 റൺസ്

ലഖ്നൗ: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകരെ ആതിഥേയ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ ന്യൂസിലാൻഡിനായുള്ളൂ. 23 പന്തിൽ പുറത്താവാതെ 19 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ സാൻഡ്നർ ആണ് ടോപ് സ്കോറർ. ഒരൊറ്റ സിക്സർ പോലും ന്യൂസിലാൻഡിന്റെ ഇന്നിങ്സിൽ പിറന്നില്ല.

ഫിൻ അലൻ (11), കോൺവെ (11), മാർക് ചാപ്മാൻ (14), ​െഗ്ലൻ ഫിലിപ്സ് (അഞ്ച്), ഡാറിൽ മിച്ചൽ (എട്ട്), മൈക്കൽ ബ്രേസ്‍വൽ (14), ഇഷ് സോധി (ഒന്ന്), ലോക്കി ഫെർഗൂസൻ (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ജേക്കബ് ഡുഫി പുറത്താവാതെ ആറ് റൺസെടുത്തു. ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, യുസ്​വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

ഫിൻ അലനെയാണ് ന്യൂസിലാൻഡിന് ആദ്യം നഷ്ടമായത്. യുസ്​വേന്ദ്ര ചാഹൽ താരത്തെ ബൗൾഡാക്കുകയായിരുന്നു. ദെവോൺ കോൺവേയെ വാഷിങ്ടൺ സുന്ദർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. ​െഗ്ലൻ ഫിലിപ്സിന്റെ കുറ്റി ദീപക് ഹൂഡയും ഡാറിൽ മിച്ചലി​ന്റേത് കുൽദീപ് യാദവും തെറിപ്പിച്ചപ്പോൾ മാർക് ചാപ്മാൻ റണ്ണൗട്ടായി. ബ്രേസ് വെലിനെ പാണ്ഡ്യയുടെ പന്തിൽ അർഷ്ദീപും ഇഷ് സോധിയെ അർഷ്ദീപിന്റെ പന്തിൽ പാണ്ഡ്യയും പിടിച്ചു പുറത്താക്കി. ലോക്കി ​ഫെർഗൂസനെ അർഷ്ദീപിന്റെ പന്തിൽ വാഷിങ്ടൺ സുന്ദർ പിടികൂടി. 

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ പത്തോവറിൽ രണ്ടിന് 49 എന്ന നിലയിലാണ്. ഒമ്പത് പന്തിൽ 11 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും 32 പന്തിൽ 19 റൺസെടുത്ത ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. 13 റൺസുമായി രാഹുൽ ത്രിപാഠിയും രണ്ട് റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ.

Tags:    
News Summary - New Zealand in ruins; 100 runs for India to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.