Posted On
date_range Updated On
date_range ഇന്ത്യ-പാക് മത്സരം കാണാനെത്തിയ മുംബൈ ക്രിക്കറ്റ് അസോ. പ്രസിഡന്റ് യു.എസിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ന്യൂയോർക്: ഇന്ത്യ-പാകിസ്താൻ ട്വന്റി20 ലോകകപ്പ് മത്സരം കാണാൻ ന്യൂയോർക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം ക്രിക്കറ്റ് അസോസിയേഷന്‍റെ മറ്റു ഭാരവാഹികൾക്കൊപ്പം കണ്ടതിന് മണിക്കൂറുകൾക്കകമായിരുന്നു മരണം.
2022ൽ മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലിനെ കീഴടക്കിയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുപ്പമുള്ള അമോൽ കാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.