Posted On
date_range Updated On
date_range മീം ഫെസ്റ്റിവലിന് വേദിയൊരുക്കി ധോണിയുടെ മൊട്ട സന്യാസി ലുക്ക്; മികച്ച മീമുകൾ കാണാം
ന്യൂഡൽഹി: ഐ.പി.എൽ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലെ തലമൊട്ടയടിച്ച് സന്യാസി ലുക്കിലുള്ള ധോണിയുടെ ചിത്രം കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിൽ വൈറലായിരുന്നു.
ഞായറാഴ്ച വൈകീട്ട് പുറത്തുവന്ന ഐ.പി.എൽ പരസ്യത്തിൽ രോഹിത് ശർമക്ക് 'ഹിറ്റ്മാൻ' എന്ന വിളിപ്പേര് എങ്ങനെ ലഭിച്ചുവെന്ന് കുഞ്ഞുസന്യാസിമാർക്ക് മുന്നിൽ വിശദീകരിക്കുകയാണ് ധോണി.
എന്നാൽ ധോണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത നെറ്റിസൺസ് ഇത് വെച്ച് മീം ഫെസ്റ്റിവൽ തന്നെ ഒരുക്കി. ഇത് കണ്ട് ചിരിച്ച് മണ്ണുകപ്പിയിരിക്കുകയാണ് ട്വിറ്ററാറ്റികൾ.
ക്രിക്കറ്റിനകത്തും പുറത്തുമായുള്ള നിരവധി സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് മീമുകൾ നിർമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മീമുകളിൽ ചിലത് ചുവടെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.