ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് സിറാജ്

ന്യൂഡൽഹി: ജസ്പ്രീത് ബുംറക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ടീമിലുൾപ്പെടുത്തി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ബുംറയുടെ പകരക്കാരനായി സിറാജ് എത്തുക. സീരിസിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

പേസ് ബൗളർ ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ കളിക്കില്ലെന്ന് ബി.സി.സി.ഐയാണ് അറിയിച്ചത്. ബുംറ ലോകകപ്പിനുണ്ടാവില്ല. പരിക്ക് മൂലം ബുംറക്ക് ആറ് മാസം കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ആസ്​ട്രേലിയക്കെതിരായ പരമ്പരയിൽ ബുംറ കളിച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് ബുംറ ടീമിനൊപ്പം വന്നിരുന്നില്ല.

ഇത് രണ്ടാമത്തെ മുൻനിര താരത്തെയാണ് ​പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കേണ്ടി വരുന്നത്. നേരത്തെ രവീന്ദ്ര ​ജഡേജയും പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും മാറിനിന്നിരുന്നു. കാലിനേറ്റ പരിക്കാണ് ജഡേജക്ക് വിനയായത്.

Tags:    
News Summary - Mohammed Siraj replaces injured Jasprit Bumrah in T20I series squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.