ആർ.സി.ബിക്കായി ആർപ്പുവിളിച്ച ആരാധകരോട്​ ഇന്ത്യക്കായി ജയ്​ വിളിക്കാൻ ആവശ്യപ്പെട്ടു; കൈയ്യടി നേടി മുഹമ്മദ്​ സിറാജ്​

ന്യൂഡൽഹി: മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ 372 റൺസിന്​ തോൽപിച്ച്​ ഇന്ത്യ ടെസ്റ്റ്​ പരമ്പര 1-0ത്തിന്​ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിങ്​സിൽ മൂന്ന്​ വിക്കറ്റ്​ പിഴുത പേസർ മുഹമ്മദ്​ സിറാജും മത്സരത്തിൽ മിന്നും പ്രകടനം നടത്തിയിരുന്നു. സിറാജിന്‍റെ മാസ്​മരിക സ്​പെല്ലിൽ തകർന്നടിഞ്ഞ കിവീസിന്​ ആ ഷോക്കിൽ നിന്ന്​ മുക്തരാകാൻ സാധിച്ചിരുന്നില്ല. 62 റൺസിനായിരുന്നു സന്ദർശകർ കൂടാരം കയറിയത്​.

എന്നാൽ മത്സരം കഴിഞ്ഞ്​ രണ്ട്​ ദിവസത്തിന്​ ശേഷം സിറാജിന്‍റെ ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്​. ആർ.സി.ബിക്കായി ആർപ്പുവിളിച്ച ആരാധകരോട്​ ഇന്ത്യക്കായി ജയ്​ വിളിക്കാൻ ആവശ്യപ്പെട്ടാണ്​ സിറാജ് കൈയ്യടി നേടുന്നത്​.

മത്സരശേഷം പുരസ്​കാരദാന ചടങ്ങിനിടെ സിറാജ്​ ആരാധകരെ അഭിവാദ്യം ചെയ്യുകയും ഫ്ലയിങ്​ കിസ്​ നൽകുകയും ചെയ്​തു. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലെ സിറാജിന്‍റെ ടീമായ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനായി അവർ ആർപ്പുവിളി തുടങ്ങി. ആർ.സി.ബി...ആർ.സി.ബി എന്നാണ്​ ആരാധകർ വിളിക്കാൻ തുടങ്ങിയത്​. അപ്പോൾ ഇന്ത്യൻ ജഴ്​സി കാണിച്ച്​ സിറാജ്​ രാജ്യത്തിനായി ആർപ്പുവിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിഡിയോ സോഷ്യൽ മീഡയയിൽ ​ൈവറലായി മാറി.

Full View

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു​ള്ള ഇന്ത്യൻ ടീമിൽ ജസ്​പ്രീത്​ ബൂംറക്കും മുഹമ്മദ്​ ഷമിക്കുമൊപ്പം സിറാജും സ്​ഥാനം നേടിയേക്കും. ഐ.പി.എല്ലിൽ ആർ.സി.ബി നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ്​ സിറാജ്​.

Tags:    
News Summary - Mohammed Siraj asks crowd chanting 'RCB, RCB' to cheer for India; video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT