ട്വന്‍റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; മിസ്​ബാഉൽ ഹഖും വഖാർ യൂനുസും പാകിസ്​താൻ പരിശീലക സ്ഥാനം രാജിവെച്ചു

ഇസ്​ലാബാദ്​: ട്വന്‍റി 20 ലോകകപ്പിനുള്ള പാകിസ്​താൻ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെ പാക്​ ക്രിക്കറ്റിൽ നാടകീയ രംഗങ്ങൾ. മുഖ്യ പരിശീലക സ്ഥാനം രാജിവെക്കുന്നതായി മിസ്​ബാഉൽ ഹഖ്​ അറിയിച്ചു. തൊട്ടുപിന്നാലെ ബൗളിങ്​ കോച്ചായിരുന്ന ഇതിഹാസ പേസ്​ ബൗളർ വഖാർ യൂനുസും സ്ഥാനം രാജിവെച്ചു.

ഒരു വർഷം കരാർ ബാക്കിയിരിക്കേയാണ്​ ഇരുവരും പടിയിറങ്ങുന്നത്​. ഇരുവരും വിവരം പാകിസ്​താൻ​ ക്രിക്കറ്റ്​ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്​. ട്വന്‍റി 20 ലോകകപ്പ്​ അടുത്തിരിക്കേയാണ്​ ഇരുവരുടെയും പിൻമാറ്റം.

പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡിന്‍റെ തലവനായി ​െസപ്​റ്റംബർ 13 മുതൽ റമീസ്​ രാജ ചുമതലയേറ്റെടുക്കാനിരിക്കേയാണ്​ ഇരുവരുടെയും രാജി. ഈയിടെ തന്‍റെ യൂട്യൂബ്​ ചാനലിൽ ഇരുവരും പാകിസ്​താന്‍റെ കോച്ചാകാൻ ഏറ്റവും അനുയോജ്യരായവരല്ലെന്ന്​ റമീസ്​ രാജ പറഞ്ഞിരുന്നു.

ബയോ ബബിൾ സെക്യൂരിറ്റിയിൽ തുടരുന്നതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റാത്തതിനാലാണ്​​ രാജിവെക്കുന്നതെന്നാണ്​ മിസ്​ബാഇന്‍റെ പ്രതികരണം. മിസ്​ബാഇനോട്​ കൂടിയാലോചിക്കാതെയാണ്​ ട്വൻറി 20 ​േലാകകപ്പിനും വരാനിരിക്കുന്ന പരമ്പരക്കുമുള്ള ടീമിനെ പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡ്​ തെരഞ്ഞെടുത്തത്​ എന്നാണ്​ വിവരം. മിസ്​ബാഇനോട്​ തൽക്കാലത്തേക്ക്​ മാറിനിൽക്കാനും പി.സി.ബി ആവശ്യപ്പെട്ടതായാണ്​​ റിപ്പോർട്ടുകൾ. ഇതിന്​ പിന്നാലെയാണ്​ മിസ്​ബാഇന്‍റെ രാജി. ഇതിന്​ പിന്തുണയർപ്പിച്ചാണ്​ വഖാറും രാജിയർപ്പിച്ചത്​.

Tags:    
News Summary - Misbah-ul-Haq, Waqar Younis step down from Pakistan coaching roles ahead of T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.