വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന 2024 ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അവസാന ടീമായാണ് ഉഗാണ്ട യോഗ്യത നേടി ചരിത്രം കുറിച്ചത്. ട്വന്റി20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട.
നമീബിയക്കു പിന്നാലെയാണ് ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍നിന്ന് രണ്ടാമത്തെ ടീമായി ഉഗാണ്ട യോഗ്യത നേടിയത്. ഇതോടെ ആഫ്രിക്കൻ ഫേവറീറ്റുകളായ സിംബാബ്വെ പുറത്തായി. കെനിയക്കും യോഗ്യത നേടാനായില്ല. വ്യാഴാഴ്ച റുവാണ്ടക്കെതിരെ നടന്ന നിർണായക മത്സരത്തിൽ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് 20ാം ടീമായി യോഗ്യത ഉറപ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റുവാണ്ട 18.5 ഓവറില്‍ 65 റണ്‍സിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട 8.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
യോഗ്യത മത്സരത്തിലെ ആറിൽ അഞ്ചു മത്സരങ്ങളും ജയിച്ച് സിംബാബ്വെയെ മറികടന്നാണ് ഉഗാണ്ട എത്തുന്നത്. അവസാന മത്സരത്തിൽ സിംബാബ്വെ കെനിയയെ 110 റൺസിന് പരാജയപ്പെടുത്തിയെങ്കിലും ആദ്യ മത്സരത്തിൽ ഉഗാണ്ടയോട് തോൽവി പിണഞ്ഞതാണ് ടീമിന് തിരിച്ചടിയായത്. അടുത്ത വർഷം ജൂൺ നാലു മുതൽ 30 വരെയാണ് ലോകകപ്പ്. 2022ൽ 16 ടീമുകളാണ് ഏറ്റുമുട്ടിയത്.
അതേസമയം, ലോകകപ്പ് യോഗ്യത ആഘോഷിക്കുന്ന ഉഗാണ്ടന്‍ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ആഹ്ലാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.