യു.എ.ഇ ക്രിക്കറ്റ്​ ടീമിന്​ മലയാളി നായകൻ

ദുബൈ: യു.എ.ഇ ​ദേശീയ ടീമിന്‍റെ​ ചരിത്രത്തിൽ ആദ്യമായി​ മലയാളി നായകൻ. കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്​വാൻ റഊഫാണ്​ ടീം നായകനായി തെരഞ്ഞെടുത്തത്​. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ്​ യോഗ്യത മത്സരത്തിൽ റിസ്​വാൻ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാൽ ആഗസ്റ്റ്​ 27ന്​ ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ, പാകിസ്താൻ ടീമുകൾക്കെതിരെ യു.എ.ഇക്ക്​ മത്സരിക്കാൻ കഴിയും. റിസ്​വാന്​ പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്​, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്​.

അന്താരാഷ്ട്ര ക്രിക്കറ്റി​ൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്​വാൻ തലശേരി സ്വദേശി അബ്ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. കുടുംബ സമേതം യു.എ.ഇയിലാണ്​ താമസം. കഴിഞ്ഞ വർഷം ജനുവരി എട്ടിന്​ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ്​ അടിച്ചെടുത്ത റിസ്​വാന്‍റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ൽ നേപ്പാളിനെതിരെയാണ്​ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്​. ഇതേ പരമ്പരയിൽ തന്നെ ട്വന്‍റി-20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ്​ സ്വന്തമാക്കി. ഏഴ്​ ട്വന്‍റി-20യിൽ 100 റൺസാണ്​ സാമ്പാദ്യം. അത്യാവശ്യ ഘട്ടങ്ങളിൽൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ്​ റിസ്​വാൻ. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഉൗഫ്, വഫ റഉൗഫ് എന്നിവർ സഹോദരിമാരാണ്.

കോഴിക്കോട്​ കല്ലായി സ്വദേശി ബാസിൽ ഹമീദും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവും ടീമിലുണ്ട്​. യു.എ.ഇ അണ്ടർ 19 ടീം നായകനായിരുന്നു അലിഷാൻ. സ്​കോട്ടലൻഡിനെതിരായ കഴിഞ്ഞ ടൂർണമെന്‍റിലെ മികച്ച പ്രകടനമാണ്​ ഇവരെ വീണ്ടും ടീമിലെത്തിച്ചത്​. 

Tags:    
News Summary - Malayali captain for UAE cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT