ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്​ ജയിക്കാൻ 165 റൺസ്​ ലക്ഷ്യം

അഹമ്മദാബാദ്​: വമ്പൻ സ്​കോറിലേക്ക്​ കുതിച്ചുയരുമെന്നു കരുതിയ ഇംഗ്ലണ്ടിനെ ​സ്​ലോഗ്​ ഓവറുകളിൽ ഇന്ത്യ പിടിച്ചു നിർത്തി. രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ട്​ ഇന്ത്യക്കു മുന്നിൽ ഉയർത്തിയത്​ 165 റൺസിന്‍റെ വിജയലക്ഷ്യം. ഷാർദൂൽ ഠാക്കൂറും വാഷിങ്​ടൺ സുന്ദറും രണ്ടു വീതം വിക്കറ്റുമായി മികച്ച ബൗളിങ്ങ്​ കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ടിന്‍റെ കുതിപ്പിന്​ കടിഞ്ഞാണായി. 20 ഓവറിൽ ഇംഗ്ലണ്ടിന്‍റെ ആറ്​ വിക്കറ്റുകൾ പിഴുത ഇന്ത്യ 164 റൺസിൽ ഒതുക്കി.

മെ​േട്ടര സ്​റ്റേഡിയത്തിലെ രണ്ടാം മത്സരത്തിലും ടോസ്​ നേടിയ കോഹ്​ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഭുവനശ്വർ കുമാർ ആഞ്ഞടിച്ചു. അപകടകാരിയായ ജോസ്​ ബട്​ലറെ റണ്ണെടുക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നിൽ കുടുക്കിയായിരുന്നു തുടക്കം. ജാസൺ റോയിയും ഡേവിഡ്​ മലനും ചേർന്ന്​ വമ്പൻ അടികളിലൂടെ സ്​കോർ ഉയർത്തുന്നതിനിടയിൽ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു.

24 റൺസെടുത്ത മലനെ ചഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി. 35 പന്തിൽ 46 റൺസെടുത്ത ജാസൺ റോയിയെ വാഷിങ്​ടൺ സുന്ദർ ഭുവനേശ്വറിന്‍റെ കൈയിലെത്തിച്ചു. 13ാമത്തെ ഓവറിൽ നൂറു കടന്ന ഇംഗ്ലണ്ടിനെ ശേഷിച്ച ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരച്ച വരയിൽ നിർത്തി.

ഇയോൺ മോർഗനെയും (28), ബെൻ സ്​റ്റോക്​സിനെയും (24) ഷാർദൂലിന്‍റെ ബൗളിങ്​ തന്ത്രം ചതിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT