ഹൈദരാബാദിനെ തകർത്തു; കൊൽക്കത്തക്ക്​ ​​േപ്ല ഓഫ്​ പ്രതീക്ഷ​

ദുബൈ: ഒരിക്കൽ ചാമ്പ്യൻമാരായിരുന്നതി​െൻറ ഒരഹങ്കാരവും സൺറൈസേഴ്​സ്​ ഹൈദരാബാദിനില്ല. പോയൻറ്​ പട്ടികയിൽ അവസാനക്കാരെന്ന ദുഷ്​പേര്​ മായാതെ കൊൽക്കത്തക്കെതിരായ മത്സരത്തിലും തോൽവി വഴങ്ങി. ​പ്ലേ ഓഫ്​ സാധ്യത നിലനിർത്താൻ വിജയം അത്യാവശ്യമായ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ആറു വിക്കറ്റിനാണ്​ ഹൈദരാബാദിനെ തോൽപ്പിച്ചത്​.

13 കളിൽ നിന്നും 12 പോയന്‍റുള്ള കൊൽകത്ത പോയന്‍റ്​ പട്ടികയിലെ നാലാംസ്ഥാനം അരക്കിട്ട്​ ഉറപ്പിച്ചു. രാജസ്ഥാനെതിരെയുള്ള അടുത്ത മത്സരം കൂടി വിജയിച്ചാൽ കൊൽകത്തക്ക്​ ഏറെക്കുറെ ​േപ്ല ഓഫ്​ ഉറപ്പിക്കാം. റൺറേറ്റിലുള്ള മുൻതൂക്കമാണ്​ കൊൽക്കത്തക്ക്​ പ്രതീക്ഷ. ഫോം കണ്ടെത്താൻ വിഷമിച്ച ഓപ്പണർ ശുഭ്​മാൻ ഗിൽ അർധ സെഞ്ച്വറി കണ്ടെത്തിയ ആശ്വാസവും കൊൽക്കത്തക്കായി.


ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ എട്ടു വിക്കറ്റിന്​ 115 റൺസിൽ ഒതുക്കിയ കൊൽക്കത്ത രണ്ടു പന്ത്​ ബാക്കി നിൽക്കെ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ജയം പിടിച്ചെടുത്തു. 51 പന്തിൽ 57 റൺസെടുത്ത ശുഭ്​മാൻ ഗില്ലും 25 റൺസെടുത്ത നിതിഷ്​ റാണയുമാണ്​ കൊൽക്കത്തയെ ജയത്തിലേക്കടുപ്പിച്ചത്​. ദിനേഷ്​ കാർത്തിക്​ (18) വിജയ റൺ കുറിച്ചു.150 കിലോ മീറ്റർ വേഗത്തിൽ പന്തെറിയുന്ന കശ്​മീരുകാരനായ ഉംറാൻ മാലികിനെ ഹൈദരാബാദ്​ കളത്തിലിറക്കിയിരുന്നു.

ഹൈദരാബാദിനായി ക്യാപ്​റ്റൻ കെയ്​ൻ വില്യംസണും (26) അബ്​ദുൽ സമദും (25) പ്രിയം ഗാർഗും (21) മാത്രമാണ്​ കാര്യമായി സ്​കോർ ചെയ്​തത്​.

Tags:    
News Summary - KKR to 6-wicket win over SRH, keep 4th spot intact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.