ബുലവായോ: രണ്ടാം ടെസ്റ്റ് മത്സരം ഇന്നിങ്സിനും 359 റൺസിനും ജയിച്ച് സിംബാബ്വെക്കെതിരായ പരമ്പര ന്യൂസിലൻഡ് 2-0ത്തിന് തൂത്തുവാരി. മൂന്നാം ദിനം ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് വെറും 117 റൺസിൽ അവസാനിച്ചു. സ്കോർ: സിംബാബ്വെ 125 & 117, ന്യൂസിലൻഡ് 601/3 ഡിക്ല.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ സാകരി ഫോക്സാണ് രണ്ടാം ഇന്നിങ്സിൽ സിംബാബ്വെ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അരങ്ങേറ്റക്കാരനായ സാകരി ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും നേടിയിരുന്നു. കിവികൾക്കായി ഓപൺ ഡെവൺ കോൺവെ (153), ഹെൻറി നിക്കോൾസ് (150 നോട്ടൗട്ട്), രചിൻ രവീന്ദ്ര (165 നോട്ടൗട്ട്) എന്നിവർ സെഞ്ച്വറി നേടിയിരുന്നു. കോൺവെയാണ് പ്ലെയർ ഓഫ് ദ മാച്ച്. പരമ്പരയിൽ 16 വിക്കറ്റ് നേടിയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി പ്ലെയർ ഓഫ് ദ സീരീസുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.