ചരിത്രമായ ആ ലോകകപ്പിന്‍റെ വിജയകഥ പറയാൻ കപിൽ ദേവ്​ കൊച്ചിയിലെത്തി; കേൾക്കാൻ​ പൃഥ്വിയും രൺവീറും

കൊച്ചി: ക്രിക്കറ്റിൽ ഇന്ത്യയുടെ യശസുയർത്തിയ 1983 ലെ ലോകക്കപ്പ് വിജയം ബിഗ്​ സ്​ക്രീനിലേക്ക്​. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരു​ പോലെ കാത്തിരിക്കുന്ന ചലച്ചിത്രമായ ​ '83' കബീർ ഖാനാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. മലയാളത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നതി​െൻറ ഭാഗമായി ഇന്ത്യക്ക്​ വേണ്ടി കപ്പുയർത്തിയ താരങ്ങളായ കപിൽ ദേവും കെ.​ ശ്രീകാന്തും കൊച്ചിയിലെത്തി.

വെസ്​റ്റ്​ ഇൻഡീസിനെ തറപറ്റിച്ച്​​ കപ്പ്​ കൈയിലെടുത്തതടക്കമുള്ള ലോകകപ്പിലെ അപൂർവ നിമിഷങ്ങളെല്ലാം വൈകാരികമാണ്​, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ്​ സിനിമയിലുള്ളത്​​. അന്നത്തെ ഞങ്ങളുടെ ജീവിതം അതെ രീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന്​ കപിൽദേവും കെ. ശ്രീകാന്തും പറഞ്ഞു.

മലയാളം എന്നും പ്രിയപ്പെട്ടതാണ്​, ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവി​െൻറ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തി​െൻറ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടൻ​ രൺവീർ സിങ്ങ്​ പറഞ്ഞു. സിനിമയുടെ ലാഭം നോക്കിയല്ല ഇതേറ്റെടുത്തതെന്ന് മലയാളത്തിൽ ഈ ചിത്രം റിലീസിനെത്തിക്കുന്ന പൃഥിരാജ്​ പറഞ്ഞു.


ഇന്ത്യയെന്ന വികാരത്തെ സ്​ക്രീനിൽ അവതരിപ്പിക്കാനുള്ള അവസരം മാത്രമായാണ്​ ഇതിനെ​ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24നാണ്​ ചിത്രം തീയറ്ററുകളിലെത്തുന്നത്​. ചിത്രത്തി​െൻറ മലയാളം ഗാനവും ചടങ്ങിൽ പുറത്തിറക്കി. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. കപിൽദേവി​െൻറ ഭാര്യ റോമിയുടെ വേഷം അഭിനയിക്കുന്ന ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. തമിഴ്​ നടൻ ജീവ, പങ്കജ് ത്രിപാഠി, ബൊമൻ ഇറാനി,സാക്വിബ് സലിം, ഹാർഡി സന്ധു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - kapil dev ranveer singh prithviraj 83 movie kerala promotions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT