രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ അയർലൻഡിനെ 116 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ മൂന്ന് മത്സര പരമ്പരയിൽ 2-0ത്തിന്റെ അഭേദ്യ ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ജെമീമ റോഡ്രിഗസിന്റെ (91 പന്തിൽ 102) സെഞ്ച്വറിയുടെ അകമ്പടിയിൽ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 370 റൺസെന്ന റെക്കോഡ് സ്കോർ നേടി.
ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഐറിഷ് മറുപടി 50 ഓവറിൽ ഏഴിന് 254ൽ അവസാനിച്ചു. നാല് മുൻനിര താരങ്ങളുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഹർലീൻ ഡിയോൾ 84 പന്തിൽ 89ഉം ഓപണർമാരായ നായിക സ്മൃതി മന്ദാന 54 പന്തിൽ 73ഉം പ്രതിക റാവൽ 61 പന്തിൽ 67ഉം റൺസ് ചേർത്തു. 12 ബൗണ്ടറികളടങ്ങുന്നതായിരുന്നു ജെമീമയുടെ സെഞ്ച്വറി പ്രകടനം. 80 റൺസെടുത്ത ക്രിസ്റ്റിന റെയ്‍ലിയാണ് ഐറിഷ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.