ഗില്ലസ്പിയും ഒഴിഞ്ഞു, പാകിസ്താൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ..

പാകിസ്താൻ ടെസറ്റ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് ജേസൺ ഗില്ലസ്പി. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുമുള്ള അഭിപ്രായ ഭിന്നത മൂലമാണ് മുൻ ആസ്ട്രേലിയൻ പേസ് ബൗളറായിരുന്ന ഗിലസ്പിയുടെ പടിയിറക്കം.

താത്കാലികമായി മുൻ പാകിസ്താൻ പേസ് ബൗളിങ് താരം ആഖിബ് ജാവേദിനെ റെഡ് ബോൾ പരിശീലക സ്ഥാനത്തേക്ക് നിയമിച്ചതായി പി.സി.ബി അറിയിച്ചു. ഡിസംബർ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്താന്‍റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഗില്ലസ്പിക്ക് കീഴിൽ പാകിസ്താൻ ബംഗ്ലാദേശിനെതിരെ പരമ്പര തോൽക്കുകയും എന്നാൽ അടുത്ത പരമ്പരയിൽ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് മുമ്പ് ടീം വിടാൻ ഗില്ലസ്പി തീരുമാനിച്ചു. നേരത്തെ വൈറ്റ് ബോൾ ക്രിക്കറ്റ് പരിശീലകനായ ഗാരി കേഴ്സ്റ്റണും പാക് ബോർഡിനെതിരെ വിമർശനം ഉന്നയിച്ചതിന് ശേഷമാണ് ടീം വിട്ടത്. ഈ വർഷം അഞ്ചിൽ കൂടുതൽ പരിശീലകർ പാക് ക്രിക്കറ്റ് ബോർഡിൽ വന്ന് പോയിട്ടുണ്ട്.

Tags:    
News Summary - Gillespie Stepped down as captain of pakistan test cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.