സെഞ്ച്വറിക്ക് പിന്നാലെ പരിക്കേറ്റ് ജയ്സ്വാൾ മടങ്ങി, ഗില്ലിന് അർധസെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപണർ യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യക്ക് 322 റൺസിന്റെ ലീഡുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 319ൽ അവസാനിപ്പിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എന്ന നിലയിലാണ്.

65 റൺസെടുത്ത ശുഭ്മാൻ ഗില്ലും മൂന്ന് റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. 19 റൺസെടുത്ത നായകൻ രോഹിത് ശർമയും റൺസൊന്നും എടുക്കാതെ രജത് പട്ടിദാറുമാണ് പുറത്തായത്. അതേസമയം, സെഞ്ച്വറിക്ക് പിന്നാലെ യശസ്വി ജയ്സ്വാൾ പുറം വേദനയെ തുടർന്ന് പിൻമാറി. ഇംഗ്ലണ്ടിന് ബാസ്ബാൾ ശൈലിയിൽ തന്നെ മറുപടി നൽകിയ ജയ്സ്വാൾ 133 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും ഉൾപ്പെടെ 104 റൺസെടുത്ത് നിൽക്കെയാണ് മടങ്ങിയത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റൺസിനെതിരെ ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന ശക്തമായ നിലയിലാണ് മൂന്നാം ദിനം കളി ആരംഭിച്ചതെങ്കിലും 112 റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു.

133 പന്തിൽ 118 റൺസുമായി ബെൻ ഡക്കറ്റും 13 പന്തിൽ ഒമ്പത് റൺസുമായി ജോ റൂട്ടുമായിരുന്നു ക്രീസിൽ. 18 റൺസെടുത്ത റൂട്ടിനെ പുറത്താക്കി ബുംറയാണ് മൂന്നാദിനം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ജോണി ബെയർസ്റ്റോയെ കുൽദീപ് യാദവ് എൽബിയിൽ കുരുക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. തുടർന്നെത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക് തകർത്തടിച്ച് മുന്നേറിയ ബെൻ ഡക്കറ്റിന് മികച്ച പിന്തുണയേകി. 151 പന്തിൽ 23 ഫോറും രണ്ടു സിക്സും സഹിതം 153 റൺസെടുത്ത ഡെക്കറ്റ് കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി.

ഇംഗ്ലണ്ട് സ്കോർ 300 കടക്കും മുൻപ് ബെൻ സ്റ്റോക്സിനെ (41) ജദേജയും ബെൻ ഫോക്സിനെ (13) മുഹമ്മദ് സിറാജും പുറത്താക്കി. രെഹാൻ അഹമ്മദ് (6) ടോം ഹാർട്ലി (9), ജെയിംസ് ആൻഡേഴ്സൺ (1) റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലും കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടും ജസ്പ്രീത് ബുംറ, അശ്വിൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. രവിചന്ദ്ര അശ്വിൻ കുടുംബപരമായ എമർജൻസിയെ തുടർന്ന് രണ്ടാം ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിയത് കൊണ്ട് പത്തുപേരുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്.

അ​ശ്വി​ന് പ​ക​രം ഫീ​ൽ​ഡ​റാ​യി ദേ​വ്ദ​ത്ത്

മൂ​ന്നാം ടെ​സ്റ്റി​നി​ടെ പി​ന്മാ​റി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന് പ​ക​രം മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ടീ​മി​ൽ. സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ഫീ​ല്‍ഡ​റാ​യാ​ണ് ദേ​വ്ദ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ശ്വി​ന്റെ​ത് പ​രി​ക്കോ രോ​ഗ​മോ കൂ​ടാ​തെ​യു​ള്ള പു​റ​ത്താ​ക്ക​ല​ല്ലാ​ത്ത​തി​നാ​ൽ ക്രി​ക്ക​റ്റ് നി​യ​മ​പ്ര​കാ​രം ദേ​വ്ദ​ത്തി​ന് ബാ​റ്റോ ബോ​ളോ ചെ​യ്യാ​നാ​വി​ല്ല. അ​മ്പ​യ​ര്‍ സ​മ്മ​തി​ച്ചാ​ല്‍ വി​ക്ക​റ്റ് കീ​പ്പ​റു​ടെ ഗ്ലൗ​സ​ണി​യാം. ഫ​ല​ത്തി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റ് ചെ​യ്യാ​ൻ പ​ത്തു​പേ​രെ​യേ ല​ഭ്യ​മാ​വൂ. അ​മ്മ​യു​ടെ രോ​ഗം കാ​ര​ണം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​ശ്വി​ൻ, അ​ടു​ത്ത ര​ണ്ട് ടെ​സ്റ്റു​ക​ളി​ലും ക​ളി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

Tags:    
News Summary - Jaiswal returns from injury after his century, Gill's half-century; India take a good lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.