ശിഖര’ത്തിൽ പിടിച്ചുകയറി പഞ്ചാബ്; സൺറൈസേഴ്സിന് ജയിക്കാൻ 144

ഹൈദരാബാദ്: ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ പരാജയത്തിൽ നിന്ന് കരകയറാൻ പൊരുതുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ കലിപ്പിനിരയായി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ ജയം തേടി സ്വന്തം തട്ടകത്തിലിറങ്ങിയ സൺറൈസേഴ്സ് ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു അവരുടെ ബൗളർമാരുടേത്. പഞ്ചാബ് കിങ്സിനെ 143 റൺസിനാണ് സൺറൈസേഴ്സ് ബൗളർമാർ ഒതുക്കിയത്. സ്കോർ: പഞ്ചാബ് - 143 (9 wkts, 20 Ov)

രണ്ടക്കം പോലും കടക്കാനാകാതെ തുടരെ ബാറ്റർമാർ കൂടാരം കയറിയപ്പോഴും നായകൻ ശിഖർ ധവാനാണ് പഞ്ചാബിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചത്. 66 പന്തുകളിൽ 12 ബൗണ്ടറികളും 5 കൂറ്റൻ സിക്സറുകളുമടക്കം 99 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്. വാലറ്റത്ത് മോഹിത് രാതീയെ (1) കാഴ്ച്ചക്കാരനാക്കിയായിരുന്നു നായകന്റെ ഗംഭീര ഇന്നിങ്സ്.സാം കറൻ 15 പന്തുകളിൽ 22 റൺസുമായി ധവാന് പിന്തുണ നൽകി. അവശേഷിച്ച താരങ്ങൾക്കൊന്നും തന്നെ അഞ്ചിൽ കൂടുതൽ റൺസെടുക്കാനായില്ല.

നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ലെഗ് സ്പിന്നർ മായങ്ക് മർകാണ്ടെയാണ് പഞ്ചാബിനെ തകർക്കാൻ മുന്നിൽ നിന്നത്. സൂപ്പർഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക് നാലോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇടങ്കയ്യൻ പേസർ മാർകോ ജെൻസൻ മൂന്നോവറിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Tags:    
News Summary - IPL2023: Sunrisers Hyderabad vs Punjab Kings,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.