നക്ഷത്രങ്ങൾക്കെന്താ വില... ഐ.പി.എൽ താരലേലം ഇന്ന്

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി വേദിയാവുന്ന താരലേലം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 2.30 മുതൽ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം. ഐ.പി.എൽ 2023 സീസണിലേക്ക് ടീമുകൾക്ക് ഇനി ആവശ്യമുള്ള കളിക്കാരെ ഇതിലൂടെ കണ്ടെത്തും. ഹ്യൂ എഡ്മീഡ്സാണ് ലേലം നിയന്ത്രിക്കുന്നത്. ഇത്തവണ മിനി ലേലമാണ് നടക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും ഐ.പി.എല്ലിന്റെയും തലപ്പത്തുള്ളവരും 10 ഫ്രാഞ്ചൈസികളുടെ ഉടമകളും സ്ഥലത്തുണ്ടാവും.

87 പേരെ വേണം; 206.5 കോടിയുണ്ട്

ഓരോ ടീമിലും 25 വീതം താരങ്ങളാണ് വേണ്ടത്. ഇവരിൽ എട്ടുപേർ വിദേശികളായിരിക്കണം. കൂടുമാറ്റ ജാലകം തുറക്കുകയും നിലനിർത്തൽ പൂർത്തിയാവുകയും ചെയ്തപ്പോൾ ആകെ 87 ഒഴിവുകളാണുള്ളത്. 30 വിദേശ താരങ്ങളെ ആവശ്യമുണ്ട്. 163 താരങ്ങളെയാണ് നിലനിർത്തിയിരിക്കുന്നത്. ലേലത്തിനു വെക്കുന്നത് 405 പേരെയും. ഇതിൽ ഇന്ത്യൻ താരങ്ങൾ 273ഉം വിദേശികൾ 132ഉം ആണ്. ടീമുകൾ ഇതിനകം 743.5 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്നത് 206.5 കോടി രൂപയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അക്കൗണ്ടിലാണ് കൂടുതൽ തുക ബാക്കിയുള്ളത്- 42.25 കോടി. കുറവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും- 7.05 കോടി രൂപ.

19 പേർക്ക് അടിസ്ഥാന വില രണ്ടു കോടി

19 താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. എല്ലാവരും വിദേശ താരങ്ങൾ. 11 പേർക്ക് 1.5 കോടി രൂപയുമുണ്ട്. ഒരു കോടി മുതലാണ് ഇന്ത്യൻ താരങ്ങളുള്ളത്.ഒരു കോടി അടിസ്ഥാന വിലയുള്ള 20 പേരിൽ മനീഷ് പാണ്ഡെയും മായങ്ക് അഗർവാളുമുണ്ട്.

മലയാളിക്കുന്നുമ്മൽ രോഹനും കൂട്ടരും

ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംപ്രകടനം നടത്തുന്ന കേരളത്തിന്റെ ഓപണിങ് ബാറ്റർ രോഹൻ കുന്നുമ്മലിന് ഇക്കുറി ആവശ്യക്കാരുണ്ടാവുമെന്നുറപ്പാണ്. 20 ലക്ഷം രൂപയാണ് രോഹന്റെ അടിസ്ഥാന വില. ഇദ്ദേഹത്തിനു പുറമെ മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം. ആസിഫ്, എസ്. മിഥുൻ, സചിൻ ബേബി, ഷോൺ റോജർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത് തുടങ്ങിയ മലയാളി താരങ്ങളും ലേലത്തിനുണ്ട്. ബേസിൽ മുംബൈ ഇന്ത്യൻസിന്റെയും ആസിഫ് ചെന്നൈ സൂപ്പർ കിങ്സിന്റെയും വിഷ്ണു സൺറൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു.

അടിസ്ഥാന വിലയിൽ കോടീശ്വരന്മാർ

രണ്ടു കോടി

കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ക്രിസ് ലിൻ (എല്ലാവരും ആസ്‌ട്രേലിയ), ടോം ബാന്റൺ, സാം കറൻ, ക്രിസ് ജോർഡൻ, ടൈമൽ മിൽസ്, ജാമി ഓവർട്ടൺ, ക്രെയ്ഗ് ഓവർട്ടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ് (എല്ലാവരും ഇംഗ്ലണ്ട്), ആദം മിൽനെ, ജിമ്മി നീഷാം, കെയ്ൻ വില്യംസൺ (മൂവരും ന്യൂസിലൻഡ്), റിലീ റോസ്സോ, റാസി വാൻഡെർ ഡ്യൂസെൻ (ഇരുവരും ദക്ഷിണാഫ്രിക്ക), നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ (ഇരുവരും വെസ്റ്റിൻഡീസ്).

ഒന്നര കോടി

നഥാൻ കൗൾട്ടർ നൈൽ, സീൻ അബോട്ട്, റിലേ മെറിഡിത്ത്, ജ്യെ റിച്ചാർഡ്‌സൺ, ആദം സാംപ (എല്ലാവരും ആസ്‌ട്രേലിയ), ശാകിബുൽ ഹസൻ (ബംഗ്ലാദേശ്), ഹാരി ബ്രൂക്ക്, വിൽ ജാക്സ്, ഡേവിഡ് മലാൻ, ജേസൺ റോയ് (എല്ലാവരും ഇംഗ്ലണ്ട്), ഷെർഫെയ്ൻ റാഥർഫോർഡ് (വെസ്റ്റിൻഡീസ്).

ഒരു കോടി

മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ (ഇരുവരും ഇന്ത്യ), മുഹമ്മദ് നബി, മുജീബുർറഹ്മാൻ (ഇരുവരും അഫ്ഗാനിസ്താൻ), മോയ്‌സസ് ഹെന്റിക്‌സ്, ആൻഡ്രൂ ടൈ (ഇരുവരും ആസ്‌ട്രേലിയ), ജോ റൂട്ട്, ലൂക് വുഡ് (ഇരുവരും ഇംഗ്ലണ്ട്), മൈക്കൽ ബ്രേസ്‌വെൽ, കൈൽ ജാമീസൻ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ (എല്ലാവരും ന്യൂസിലൻഡ്), ഹെൻറിച് ക്ലാസൻ, തബ്രൈസ് ഷംസി (ഇരുവരും ദക്ഷിണാഫ്രിക്ക), റോസ്റ്റൺ ചേസ്, റഖീം കോൺവാൾ, ഷായ് ഹോപ്, അകീൽ ഹുസൈൻ (എല്ലാവരും വെസ്റ്റിൻഡീസ്), ഡേവിഡ് വീസ് (നമീബിയ).

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്


നി​ല​നി​ർ​ത്തി​യ​വ​ർ: 20 (വി​ദേ​ശി: 6)

ആ​കെ ഒ​ഴി​വ്: 5 (വി​ദേ​ശി: 2)

ചെ​ല​വ​ഴി​ച്ച തു​ക: 75.55 കോ​ടി രൂ​പ

ലേ​ല​ത്തി​ന് ബാ​ക്കി തു​ക: 19.45 കോ​ടി രൂ​പ

ഇവർ തുടരും

ഋ​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് വാ​ർ​ണ​ർ, പൃ​ഥ്വി ഷാ, ​റി​പാ​ൽ പ​ട്ടേ​ൽ, റോ​വ്മാ​ൻ പ​വ​ൽ, സ​ർ​ഫ​റാ​സ് ഖാ​ൻ, യാ​ഷ് ദു​ൽ, മി​ച്ച​ൽ മാ​ർ​ഷ്, ല​ളി​ത് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, ആ​ന്റി​ച് നോ​ർ​ജെ, ചേ​ത​ൻ സ​ക്ക​റി​യ, ക​മ​ലേ​ഷ് നാ​ഗ​ർ​കോ​ട്ടി, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ലു​ൻ​ഗി എ​ൻ​ഗി​ഡി, മു​സ്ത​ഫി​സു​ർ​റ​ഹ്മാ​ൻ, അ​മ​ൻ ഖാ​ൻ, കു​ൽ​ദീ​പ് യാ​ദ​വ്, പ്ര​വീ​ൺ ദു​ബെ, വി​ക്കി ഓ​സ്റ്റ്വാ​ൾ.

രാജസ്ഥാൻ റോയൽസ്


നിലനിർത്തിയവർ: 16 (വിദേശി: 6)

ആകെ ഒഴിവ്: 9 (വിദേശി: 4)

ചെലവഴിച്ച തുക: 81.80 കോടി രൂപ

ലേലത്തിന് ബാക്കി തുക: 13.20 കോടി രൂപ

ഇവർ തുടരും

സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഷിംറോൺ ഹിറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, ജോസ് ബട്‍ലർ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, ആർ. അശ്വിൻ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, കെ.സി. കരിയപ്പ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ


നിലനിർത്തിയവർ: 18 (വിദേശി: 6)

ആകെ ഒഴിവ്: 7 (വിദേശി: 2)

ചെലവഴിച്ച തുക: 86.25 കോടി രൂപ

ലേലത്തിന് ബാക്കി തുക: 8.75 കോടി രൂപ

ഇവർ തുടരും

ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സുയാഷ് പ്രഭുദേശായി, രജത് പാട്ടിദാർ, ദിനേഷ് കാർത്തിക്, അനുജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്‌വെൽ, വാനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കരൺ ശർമ, മഹിപാൽ ലോംറോർ, മുഹമ്മദ് സിറാജ്, ജോഷ് ഹാസൽവുഡ്, സിദ്ധാർഥ് കൗൾ, ആകാശ് ദീപ്.

ലഖ്നോ സൂപ്പർ ജയന്റ്സ്


നിലനിർത്തിയവർ: 15 (വിദേശി: 4)

ആകെ ഒഴിവ്: 10 (വിദേശി: 4)

ചെലവഴിച്ച തുക: 71.65 കോടി രൂപ

ലേലത്തിന് ബാക്കി തുക: 23.35 കോടി രൂപ

ഇവർ തുടരും

കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡീകോക്ക്, മാർകസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കെയ്ൽ മേയേഴ്‌സ്, ക്രുനാൽ പാണ്ഡ്യ, ആവേശ് ഖാൻ, മുഹ്‌സിൻ ഖാൻ, മാർക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്ണോയ്.

ഗുജറാത്ത് ടൈറ്റൻസ്


നിലനിർത്തിയവർ: 18 (വിദേശി: 5)

ആകെ ഒഴിവ്: 7 (വിദേശി: 3)

ചെലവഴിച്ച തുക: 75.75 കോടി രൂപ

ലേലത്തിന് ബാക്കി തുക: 19.25 കോടി രൂപ

ഇവർ തുടരും

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാത്തിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‍വാൻ, ദർശൻ നൽകാണ്ടെ, ജയന്ത് യാദവ്, ആർ. സായി കിഷോർ, നൂർ അഹമ്മദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്


നിലനിർത്തിയവർ: 14 (വിദേശി: 5)

ആകെ ഒഴിവ്: 11 (വിദേശി: 3)

ചെലവഴിച്ച തുക: 87.95 കോടി രൂപ

ലേലത്തിന് ബാക്കി തുക: 7.05 കോടി രൂപ

ഇവർ തുടരും

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റഹ്മാനുല്ല ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ ഠാകുർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകൂൽ റോയ്, റിങ്കു സിങ്.

പഞ്ചാബ് കിങ്സ് 


നിലനിർത്തിയവർ: 16 (വിദേശി: 5)

ആകെ ഒഴിവ്: 9 (വിദേശി: 3)

ചെലവഴിച്ച തുക: 62.80 കോടി രൂപ

ലേലത്തിന് ബാക്കി തുക: 32.20 കോടി രൂപ

ഇവർ തുടരും

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഷാരൂഖ് ഖാൻ, ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്സ്റ്റൺ, അഥർവ ടൈഡെ, അർഷ്‌ദീപ് സിങ്, ബാൽതേജ് സിങ്, നഥാൻ എല്ലിസ്, കഗിസോ റബാദ, രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ.

ചെന്നൈ സൂപ്പർ കിങ്സ്


നിലനിർത്തിയവർ: 18 (വിദേശി: 6)

ആകെ ഒഴിവ്: 7 (വിദേശി: 2)

ചെലവഴിച്ച തുക: 74.55 കോടി രൂപ

ലേലത്തിന് ബാക്കി തുക: 20.45 കോടി രൂപ

ഇവർ തുടരും

എം.എസ്. ധോണി (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുബ്രംശു സേനാപതി, മുഈൻ അലി, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗേക്കർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജദേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, സിമർജീത് സിങ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ.

സൺറൈസേഴ്സ് ഹൈദരാബാദ്


നിലനിർത്തിയവർ: 12 (വിദേശി: 4)

ആകെ ഒഴിവ്: 13 (വിദേശി: 4)

ചെലവഴിച്ച തുക: 52.75 കോടി രൂപ

ലേലത്തിന് ബാക്കി തുക: 42.25 കോടി രൂപ

ഇവർ തുടരും

അബ്ദുസ്സമദ്, എയ്ഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, വാഷിങ്ടൺ സുന്ദർ, ഫസലുൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഉമ്രാൻ മാലിക്.

മുംബൈ ഇന്ത്യൻസ്


നിലനിർത്തിയവർ: 16 (വിദേശി: 5)

ആകെ ഒഴിവ്: 9 (വിദേശി: 3)

ചെലവഴിച്ച തുക: 74.45 കോടി രൂപ

ലേലത്തിന് ബാക്കി തുക: 20.55 കോടി രൂപ

ഇവർ തുടരും

രോഹിത് ശർമ (ക്യാപ്റ്റൻ), ടിം ഡേവിഡ്, രമൺദീപ് സിങ്, തിലക് വർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽകർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഋത്വിക് ഷോക്കീൻ, ജേസൺ ബെഹ്റെൻഡോർഫ്, ആകാശ് മധ്വാൾ.

Tags:    
News Summary - IPL Star Auction today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.