Posted On
date_range Updated On
date_range ഐ.പി.എൽ: പഞ്ചാബിനെതിരെ ബംഗളൂരുവിന് വിജയലക്ഷ്യം 177
ബംഗളൂരു: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയിക്കാൻ വേണ്ടത് 177. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. ക്യാപ്റ്റൻ ശിഖർ ധവാൻ 45 റൺസെടുത്ത് മുന്നിൽ നിന്ന് നയിച്ചു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്.
ജിതേഷ് ശർമ (27), പ്രഭ്സിമ്രൻ സിങ് (25), സാം കറൻ (23) എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ശശാങ്ക് സിങ് (എട്ട് പന്തിൽ 21) തകർത്തടിച്ചതോടെ പഞ്ചാബ് പൊരുതാവുന്ന സ്കോറിലേക്കെത്തുകയായിരുന്നു.
ബംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നാല് പഞ്ചാബ് ബാറ്റർമാർ വിക്കറ്റ് കീപ്പർ അനുജ് റാവത്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.