ബെയർസ്റ്റോക്കും ലിവിങ്സ്റ്റണും അർധ സെഞ്ച്വറി; ബാംഗ്ലൂരിന് ജയിക്കാൻ 210

മുംബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ടീം നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു.

29 പന്തിൽ നാല് ഫോറും ഏഴ് സിക്സുമുൾപ്പെടെ 66 റൺസെടുത്ത ഓപണർ ജോണി ബെയർസ്റ്റോയുടെയും 42 പന്തിൽ അഞ്ച് ബൗണ്ടറിയും നാല് സിക്സറും പറത്തി 70 അടിച്ച ലിയാം ലിവിങ്സ്റ്റണിന്റെയും ഇന്നിങ്സുകളാണ് ടീമിനെ 200 കടത്തിയത്. ബംഗളൂരുവിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി.

സഹഓപണർ ശിഖർ ധവാനൊപ്പം ബെയർസ്റ്റോ നടത്തിയ വെടിക്കെട്ട് അഞ്ച് ഓവറിൽ പഞ്ചാബിനെ 60ലെത്തിച്ചു. 15 പന്തിൽ 21 റൺസ് നേടിയ ധവാനെ ഗ്ലെൻ മാക്സ് വെൽ ക്ലീൻ ബൗൾഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. ഭാനുക രാജപക്സ വെറും ഒരു റണ്ണിന് മടങ്ങി. പത്താം ഓവറിന്റെ തുടക്കത്തിൽ ടീം സ്കോർ 101ൽ നിൽക്കെ ബെയർസ്റ്റോയെ ഷഹബാസ് അഹമ്മദിന്റെ പന്തിൽ മുഹമ്മദ് സിറാജ് പിടിക്കുകയായിരുന്നു.

മായങ്ക് അഗർവാളും ലിവിങ്സ്റ്റണും ദൗത്യം ഏറ്റെടുത്തതോടെ കിങ്സ് സ്കോർ ബോർഡിലെ മാറ്റങ്ങൾക്ക് വീണ്ടും വേഗം കൂടി. 16 പന്തിൽ 19 റൺസായിരുന്നു മായങ്കിന്റെ സംഭാവന. 17ാം ഓവറിൽ സ്കോർ 164ൽ നിൽക്കെ ജിതേഷ് ശർമ (ഒമ്പത്) പുറത്ത്. പിന്നീട് വന്നവരും തകർപ്പനടികളുമായി ലിവിങ്സ്റ്റണിന് പിന്തുണ നൽകാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റ് നൽകി മടങ്ങി.

Tags:    
News Summary - IPL 2022, Royal Challengers Bangalore vs Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT