Posted On
date_range Updated On
date_range ഐ.പി.എൽ: ആർ.സി.ബിയെ ഡുപ്ലസി നയിക്കും
ബംഗളൂരു: ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസി. ആർ.സി.ബി ചെയർമാൻ പ്രത്മേഷ് മിശ്രയും ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടർ മൈക് ഹസനും ചേർന്നാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്.
ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന 37കാരനെ ഏഴു കോടി രൂപക്ക് ലേലത്തിൽ ആർ.സി.ബി സ്വന്തമാക്കുകയായിരുന്നു. പത്തു വർഷത്തെ കിരീടമില്ലാ കാലത്തിനുശേഷം വിരാട് കോഹ്ലി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് ടീമിന് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.