നായകനായി സഞ്ജുവിന് ഇന്ന് അരങ്ങേറ്റം; പ്രതീക്ഷയോടെ മലയാളികൾ
മുംബൈ: മലയാളി താരം സഞ്ജു സാംസണ് ഇന്ന് ഐ.പി.എല്ലിൽ ക്യാപ്റ്റൻ കുപ്പായത്തിൽ അരങ്ങേറ്റം. സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സഞ്ജുവിെൻറ രാജസ്ഥാൻ റോയൽസിന് പഞ്ചാബ് കിങ്സാണ് എതിരാളി. സിനിമ താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ് അടക്കമുള്ളവർ സഞ്ജുവിന് ആശംസകൾ നേർന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിഗണിക്കപ്പെടാൻ സഞ്ജുവിന് ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തിയ രണ്ട് ടീമുകൾ പുതിയ റിക്രൂട്ട്മെൻറുകളുമായാണ് 14ാം സീസണിന് ഒരുങ്ങുന്നത്. സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം ക്രിസ് മോറിസിനെ 16.25 കോടി നൽകി സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റൺ, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ പുതിയ സെലക്ഷനൊപ്പം ബെൻസ്റ്റോക്സ്, ജോസ് ബട്ലർ, രാഹുൽ തെവാത്തിയ, ഡേവിഡ് മില്ലർ എന്നിങ്ങനെ നീളുന്ന ബിഗ് ഹിറ്റർമാരുടെ നിര.
മറുപക്ഷത്ത് െക.എൽ. രാഹുലിെൻറ ടീമിൽ ക്രിസ് ഗെയ്ൽ, ഡേവിഡ് മലാൻ, ജെ. റിച്ചാർഡ്സൺ, നികോളസ് പുരാൻ, മോയ്സ് ഹെൻറിക്വസ്, ക്രിസ് ജോർഡൻ എന്നിവരും അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.