കൊൽക്കത്തക്ക്​ ആശ്വാസം; ടീമിനെ നയിക്കാൻ മോർഗൻ യു.എ.ഇയിലെത്തും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്​ 2021 എഡിഷന്‍റെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള​ ​െകാൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെ ഓയിൻ മോർഗൻ തന്നെ നയിക്കും. ഇംഗ്ലണ്ടിന്‍റെ ബംഗ്ലാദേശ്​ പര്യടനം മാറ്റി​െവച്ചതോടെയാണ്​ യു.എ.ഇയിൽ നടക്കുന്ന ബാക്കി മത്സരങ്ങൾക്ക്​ കെ.കെ.ആറിന്​ മോർഗന്‍റെ സേവനം ലഭ്യമാകുക.

'ൾദ ഹണ്ട്രഡ്'​ ടൂർണമെന്‍റിനിടെ മോർഗൻ ഇക്കാര്യം സ്​ഥിരീകരിച്ചതായി ഇ.എസ്​.പി.എൻ ക്രിക്​ഇൻഫോ റിപ്പോർട്ട്​ ചെയ്​തു. ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരങ്ങൾ ഐ.പി.എൽ കളിക്കുമെന്ന്​ ഇംഗ്ലണ്ട്​ ആൻഡ്​ വെയിൽസ്​ ക്രിക്കറ്റ്​ അസോസി​യേഷൻ ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാക്ക്​ ഉറപ്പ്​​ നൽകിയതായാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ മാസമാണ്​ ഐ.പി.എൽ 2021ന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കുമെന്ന്​ ബി.സി.സി.ഐ പ്രഖ്യാപിച്ചത്​. 27 ദിവസം കൊണ്ട്​ 31 മത്സരങ്ങളാണ്​ അറേബ്യൻ മണ്ണിൽ കളിക്കുക.

കോവിഡ്​ വ്യാപനത്തെ തുടർന്നാണ്​ മേയിൽ ഐ.പി.എൽ മാറ്റിവെച്ചത്​. സെപ്​റ്റംബർ 19ന്​ ചെന്നൈ സൂപ്പർ കിങ്​സ്​-മുംബൈ ഇന്ത്യൻസ്​ മത്സരത്തോടെയാണ്​ രണ്ടാം ഭാഗത്തിന്​ തുടക്കമാകുക.

Tags:    
News Summary - IPL 2021: Eoin Morgan will be Kolkata Knight Riders Captain In UAE Leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.