Posted On
date_range Updated On
date_range ഐ.പി.എൽ: ടെലിവിഷൻ പ്രേക്ഷകരിൽ 28 ശതമാനം വർധന
ദുബൈ: യു.എ.ഇ അരങ്ങൊരുക്കിയ 13ാമത് ഐ.പി.എൽ ടെലിവിഷനിൽ കണ്ടത് മുൻ വർഷത്തെക്കാൾ 28 ശതമാനം കൂടുതൽ പേർ. പ്രതികൂല സാഹചര്യത്തിൽ നടന്ന ടൂർണമെൻറ് വിജയമാക്കുന്നതിൽ ടി.വിയിൽ കളി കണ്ടവരുടെ പങ്ക് വലുതാണെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.
ഡിജിറ്റൽ സ്പോർട്സ് ബ്രാൻഡായ ഡ്രീം 11 നെ മുഖ്യ സ്പോൺസറായി ലഭിച്ചത് മുതൽക്കൂട്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു. മാച്ച് കൗണ്ട് ഡൗൺ, ചാമ്പ്യൻ ഫാൻസ് വാൾ, വിർച്ച്വൽ ഗസ്റ്റ് ബോക്സ് എന്നിവയൊക്കെ കളിയാസ്വാദനം മികച്ചതാക്കി.
എം.ഐ ലൈവുമായി മുംബൈ ഇന്ത്യൻസും സൂപ്പർ റോയൽസുമായി രാജസ്ഥാൻ റോയൽസും പോലുള്ള ടീമുകൾ മികച്ച ഡിജിറ്റൽ അനുഭവം സമ്മാനിച്ചു - പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.