ഇന്ത്യ-ഇംഗ്ലണ്ട്​ ട്വന്‍റി 20: സഞ്​ജു ടീമിന്​ പുറത്ത്​, പകരം ഇടം പിടിച്ച്​ രണ്ട്​ വിക്കറ്റ്​ കീപ്പർമാർ

ന്യൂഡൽഹി: ഇംഗ്ലണ്ടുമായുള്ള ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്​ജു സാംസൺ ടീമിന്​ പുറത്തായി. ടെസ്റ്റ്​ മത്സരങ്ങളിലെ ഉജ്ജ്വല പ്രകടനത്തോടെ ഋഷഭ്​ പന്ത്​ തിരിച്ചെത്തിയതും മുംബൈ ഇന്ത്യൻസ്​ താരം ഇഷാൻ കിഷൻ ടീമിലുൾപ്പെട്ടതുമാണ്​ ​സഞ്​ജുവിന്‍റെ സ്ഥാനം തെറിപ്പിച്ചത്​. ഇരുവരും വിക്കറ്റ്​ കീപ്പർമാരാണ്​.

ഐ.പി.എല്ലിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവും രാജസ്ഥാൻ റോയൽസ്​ ആൾറൗണ്ടർ രാഹുൽ തേവാത്തിയയും ഇന്ത്യൻ ടീമിലിടം പിടിച്ചിട്ടുണ്ട്​. പരിക്കേറ്റ്​ ഏറെ നാൾ കളത്തിന്​ പുറത്തായിരുന്ന ഭുവനേശ്വർ കുമാറും തിരിച്ചെത്തിയിട്ടുണ്ട്​.

ആസ്​ട്രേലിയക്കെതി​രായ ട്വന്‍റി 20 പരമ്പരയിൽ അവസരം ലഭിച്ചെങ്കിലും സഞ്​ജുവിന്​ തിളങ്ങാനായിരുന്നില്ല. മുഷ്​താഖ്​ അലി ​ട്രോഫിയിലും സഞ്​ജുവിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. ഇന്ത്യൻ ടീമിന്​ പുറത്തായതോടെ ഐ.പി.എല്ലിൽ തിളങ്ങി തിരിച്ചുവരാനാകും സഞ്​ജുവിന്‍റെ ശ്രമം. അല്ലാത്ത പക്ഷം ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിലും സഞ്​ജുവിന്​ ഇടമുണ്ടാകില്ല. പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനായാണ്​ സഞ്​ജു കളത്തിലിറങ്ങുന്നത്​.

മാർച്ച്​ 12 മുതലാണ്​ അഞ്ച് മത്സര​ ട്വന്‍റി 20 പരമ്പര ആരംഭിക്കുന്നത്​. എല്ലാ മത്സരങ്ങളും അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തിലാണ്​.

ഇന്ത്യൻ ടീം: വിരാട്​ കോഹ്​ലി (നായകൻ), രോഹിത്​ ശർമ (ഉപനായകൻ), കെ.എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ്​ അയ്യർ, സൂര്യകുമാർ യാദവ്​, ഹാർദിക്​ പാണ്ഡ്യ, ഋഷഭ്​ പന്ത്​, ഇഷാൻ കിഷൻ, യുസ്​വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി, അക്​സർ പ​േട്ടൽ, വാഷിങ്​ടൺ സുന്ദർ, രാഹുൽ തേവാത്തിയ, ടി.നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക്​ ചഹാർ, നവദീപ്​ സൈനി, ഷർദുൽ ഠാക്കൂർ. 

Tags:    
News Summary - India’s squad for england T20I series announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.