ആദ്യ ടെസ്റ്റിലെ തോൽവി ; ഇന്ത്യയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുനിൽ ​ഗവാസ്കർ

ൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. ലീഡ്സിൽ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരത്തിലായിരുന്നില്ലെന്നാണ് ​ഗവാസ്കർ ചൂണ്ടിക്കാട്ടിയത്. മികച്ച പോരാട്ടം നടത്തിയ ഇം​ഗ്ലണ്ട് ടീമിനെ ​ഗവാസ്കർ അഭിനന്ദിക്കുകയും ചെയ്തു.

'ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ ടീമിൽ അഞ്ച് താരങ്ങൾ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. എന്നിട്ടും മികച്ച ആത്മവിശ്വാസമായിരുന്നു ഇംഗ്ലണ്ടിന്‍റെ കൈമുതൽ. ഇന്ത്യൻ ടീമിന്റെ അവസാന വിക്കറ്റുകൾ വേ​ഗത്തിൽ സ്വന്തമാക്കാൻ അവരെ സഹായിച്ചത് അതാണ്. എന്നാൽ അവസാന വിക്കറ്റുകളിൽ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്യാൻ ഇം​ഗ്ലണ്ടിന് സാധിച്ചു. അതാണ് മത്സരത്തിൽ നിർണായകമായതെന്നും ​ഗവാസ്കർ വ്യക്തമാക്കി.

ലീഡ്സിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരുടെ സെഞ്ച്വുറി മികവിൽ 471 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇം​ഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആറ് റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 364 റൺസെടുത്തു. കെ.എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Tags:    
News Summary - 'India's performance was not up to Test standards': Sunil Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.