കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാകയില്ല, വിഡിയോ പുറത്ത്; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പുതിയ വിവാദം

കറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരുന്നു. കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുടെ പതാകയാണുള്ളത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്.

ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇംഗ്ലണ്ട് ടീമുകളുടെ മത്സരങ്ങളാണ് കാറാച്ചി സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ പൂർണമായും ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ഇതാകാം കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക ഇല്ലാത്തതിനു പിന്നിലെന്നും വിലയിരുത്തലുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

19ന് പാകിസ്താൻ -ന്യൂസീഡൻഡ് മത്സരത്തോടെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. 20ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​ക്ക് ആ​ദ്യ മ​ത്സ​രം. 23ന് ​പാ​കി​സ്താ​നും മാ​ർ​ച്ച് ര​ണ്ടി​ന് ന്യൂ​സി​ല​ൻ​ഡും എ​തി​രാ​ളി​ക​ളാ​കും. എ​ട്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തി​രി​കെ​യെ​ത്തു​ന്ന ഐ.​സി.​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ​ക്രി​ക്ക​റ്റി​ൽ ജേ​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 19.5 കോ​ടി രൂ​പയാണ്. പാകിസ്താനാണ് നിലവിലെ ചാമ്പ്യന്മാർ. 2027 മു​ത​ൽ വ​നി​ത​ക​ൾ​ക്കും ട്വ​ന്റി20 ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ആ​രം​ഭി​ക്കും.

നേരത്തെ ടൂർണമെന്‍റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന ബി.സി.സി.ഐ നിലപാടിനെ പി.സി.ബി രൂക്ഷമായി വിമർശിച്ചിരുന്നു. ഐ.സി.സി.യുടെ ഇടപെടലിനെ തുടർന്നാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലാക്കാമെന്ന് തീരുമാനമായത്. ഇന്ത്യയുെട എല്ലാ മത്സരങ്ങളും ദുബൈയിൽ നടത്താമെന്ന് സമ്മതിച്ച പി.സി.ബി, സെമി, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഇവ പാകിസ്താനിൽ നടത്തണമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്.

Tags:    
News Summary - Indian Flag Controversy In Pakistan Ahead Of Champions Trophy, Stadium Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.