'ധവാൻ പൂരണം' രണ്ടാം ഖണ്ഡം; ഇന്ത്യ - വെസ്റ്റിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

പോർട്ട് ഓഫ് സ്പെയിൻ: സമീപകാല പ്രകടനം വിലയിരുത്തി മാത്രം വിൻഡീസിനെ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന ഉത്തമബോധ്യത്തോടെയായിരിക്കും മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഞായറാഴ് ച ശിഖർ ധവാനും സംഘവുമിറങ്ങുക.

തോറ്റെങ്കിലും ഇത് വിജയം പോലെ തന്നെയാണ് അനുഭവപ്പെടുന്നതെന്ന് വെസ്റ്റി ൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ മത്സരശേഷം പറഞ്ഞത് ആതിഥേയർക്ക് പുതുഊർജം കൈവന്നതിന്റെ സൂചനയാണ്. 50 ഓവർ തികച്ചും ബാറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പേരുദോഷം മാറ്റിയ വിൻഡീസ് നിരക്കെതിരെ തലനാരിഴക്കാണ് ഇന്ത്യ ആദ്യകളിയിൽ രക്ഷപ്പെട്ടത്.

ശിഖർ ധവാന് മൂന്ന് റൺസ് അകലെ വിൻഡീസ് ബൗളർമാർ സെഞ്ച്വറി നിഷേധിച്ചെങ്കിൽ ഇന്ത്യൻ ബൗളർമാർ മൂന്ന് റൺസിനകലെ ആതിഥേയർക്ക് വിജയവും നിഷേധിച്ചു. സ്കോർ: ഇന്ത്യ 308/7, വെസ്റ്റിൻഡീസ് 305/6. അവസാന മൂന്ന് ഓവറിൽ 38 റൺസായിരുന്നു ജയിക്കാൻ വിൻഡീസിന് വേണ്ടിയിരുന്നത്. 50ാം ഓവറിൽ 14 റൺസും. എത്തിപ്പിടിക്കാൻ അസാധ്യമല്ലെങ്കിലും അവസാന ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 68 പന്തിൽ 75 റൺസെടുത്ത കൈൽ മെയേഴ്സ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.

അവസാന പന്തു വരെ ബാറ്റ് ചെയ്ത അകേൽ ഹൊസൈനും (32) റൊമാരിയോ ഷെപേർഡുമാണ് (39) വിൻഡീസിന്റെ വിജയപ്രതീക്ഷകൾ ജ്വലിപ്പിച്ചത്.

Tags:    
News Summary - India vs West Indies 2nd ODI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.