Posted On
date_range Updated On
date_range ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമത്തിൽ മാറ്റം
ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമത്തിൽ മാറ്റം. രണ്ട് ടെസ്റ്റിന് ശേഷം മൂന്ന് ട്വന്റി 20 മത്സരങ്ങൾ ശ്രീലങ്ക ഇന്ത്യക്കെതിരെ കളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ ഷെഡ്യൂൾ പ്രകാരം ആദ്യം ട്വന്റി 20 മത്സരങ്ങളാവും നടക്കുക. പിന്നീടാണ് ടെസ്റ്റുണ്ടാവുക.
ലഖ്നോവിലായിരിക്കും ആദ്യ ട്വന്റി 20 മത്സരം നടക്കുക. പിന്നീടുള്ള രണ്ട് മത്സരങ്ങളും ധർമ്മശാലയിലായിരിക്കും. ഫെബ്രുവരി 24നാണ് ആദ്യ ട്വന്റി 20. ഫെബ്രുവരി 26, 27 തീയതികളിലാണ് അടുത്ത രണ്ട് മത്സരങ്ങളും. മാർച്ച് നാലിന് മൊഹാലിയിലാവും ആദ്യ ടെസ്റ്റ് മത്സരം നടക്കുക.
രണ്ടാം മത്സരം പകൽ-രാത്രി ടെസ്റ്റാണ്. ബംഗളൂരുവിലാവും മത്സരം നടക്കുക. മാർച്ച് 12ന് മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.