മഴയെടുക്കുമോ ആദ്യ ദിനം..‍‍.?; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

സെ​ഞ്ചൂ​റി​യ​ൻ: കടുത്ത മഴ ഭീഷണി നിലനിൽക്കുന്ന സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യൻസമയം ഉച്ചക്ക് 1.30 നാണ് മത്സരം. ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ന് ശേ​ഷം രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ജ​സ്പ്രീ​ത് ബും​റ തുടങ്ങിയ സീനിയർ താരങ്ങൾ കളിക്കുന്ന ആദ്യം മത്സരമാണിത്.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യയുടെ മോഹങ്ങൾക്ക് കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്കയിലാണ് ആരാധകർ. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് 90 ശതമാനവും മഴസാധ്യതയാണ് പ്രവചിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളിലും 50 ശതമാനത്തിലധികം മഴ സാധ്യതയുള്ളതിനാൽ മത്സരം പൂർണമായും മഴയെടുക്കുമെന്നാണ് കരുതുന്നത്.   


ഫിറ്റാണ് ടീം ഇന്ത്യ

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി ട്വ​ന്റി പ​ര​മ്പ​ര സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യും ഏ​ക​ദി​ന​ത്തി​ൽ 2-1 ജ​യം നേ​ടു​ക​യും ചെ​യ്ത ഇ​ന്ത്യ തികഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തിലാണ്.

രോ​ഹി​ത് ശ​ർ​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, വി​ക്ക​റ്റ് കീ​പ്പ​ർ കെ.​എ​ൽ രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ബാ​റ്റി​ങ് നി​ര ഇ​ന്ത്യ​ക്കു​ണ്ട്. കാ​ഗി​സോ റ​ബാ​ഡ, ലു​ൻ​ഗി എ​ൻ​ഗി​ഡി, മാ​ർ​കോ ജാ​ൻ​സെ​ൻ, ജെ​റാ​ൾ​ഡ് കോ​റ്റ്‌​സി എ​ന്നി​വ​രു​ടെ പേ​സി​ന് മു​മ്പി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യാ​ൽ മ​ത്സ​രം അ​നു​കൂ​ല​മാ​ക്കാം. കേ​ശ​വ് മ​ഹാ​രാ​ജാ​ണ് ഇ​വ​രു​ടെ സ്പി​ന്നി​ലെ തു​റു​പ്പ് ചീ​ട്ട്. ടെം​ബ ബാ​വു​മ, എ‍യ്ഡ​ൻ മാ​ർ​ക്രം, ഡീ​ൻ എ​ൽ​ഗാ​ർ, ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ തി​ള​ങ്ങി​യ ടോ​ണി ഡി ​സോ​ർ​സി തു​ട​ങ്ങി​യ​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ബാ​റ്റി​ങ്ങി​ലും ക​രു​ത്തു​പ​ക​രാ​നു​ണ്ട്.

ലോ​ക​ക​പ്പി​ൽ തി​ള​ങ്ങി​യ മു​ഹ​മ്മ​ദ് ഷ​മി പ​രി​ക്ക് കാ​ര​ണം പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​ണ്. എ​ങ്കി​ലും ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​കേ​ഷ് കു​മാ​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രു​ണ്ട്. മേ​ൽ​പ​റ​ഞ്ഞ​വ​രി​ൽ ആ​ദ്യ ര​ണ്ടു​പേ​രു​ടെ സ്ഥാ​നം ഉ​റ​പ്പാ​ണ്. മു​കേ​ഷ്, പ്ര​സി​ദ്ധ് എ​ന്നി​വ​രി​ലൊ​രാ​ളെ​യും ശാ​ർ​ദു​ൽ താ​ക്കൂ​റി​നെ​യും പ​രീ​ക്ഷി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ സ്പി​ന്ന​റും ഓ​ൾ റൗ​ണ്ട​റു​മാ​യ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ പു​റ​ത്താ​യേ​ക്കും. സ്പി​ന്ന​റു​ടെ റോ​ൾ പൂ​ർ​ണ​മാ​യും ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ദേ​ജ നി​ർ​വ​ഹി​ക്കേ​ണ്ടി​വ​രും.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ രാ​ഹു​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ശാ​ർ​ദു​ൽ ഠാ​കു​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​സ്പ്രീ​ത് ബും​റ, മു​കേ​ഷ് കു​മാ​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ശ്രീ​ക​ർ ഭ​ര​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക: ടെം​ബ ബാ​വു​മ(ക്യാ​പ്റ്റ​ൻ), എ‍യ്ഡ​ൻ മാ​ർ​ക്രം, ഡീ​ൻ എ​ൽ​ഗ​ർ, ടോ​ണി ഡി ​സോ​ർ​സി, കീ​ഗ​ൻ പീ​റ്റേ​ഴ്‌​സ​ൺ, ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാം, നാ​ൻ​ഡ്രെ ബ​ർ​ഗ​ർ, ജെ​റാ​ൾ​ഡ് കോ​റ്റ്‌​സി, മാ​ർ​കോ ജാ​ൻ​സെ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ്, വി​യാ​ൻ മ​ൾ​ഡ​ർ, ലു​ൻ​ഗി എ​ൻ​ഗി​ഡി, കാ​ഗി​സോ റ​ബാ​ഡ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്‌​സി​ൻ, കൈ​ൽ വെ​ർ​ബ്‌​സി​ൻ.

Tags:    
News Summary - India Vs South Africa 1st Test Weather Prediction: Rain Likely To Wash Out Day 1 In Centurion, Will Possibly Affect Match On Day 2,3 and 4 Too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT