ബാറ്റിങ്ങിൽ പിഴച്ച്​ ഇന്ത്യ; ഇനി കളി ബൗളർമാരുടെ കൈയ്യിൽ

സതാംപ്​ടൺ: മികച്ച സ്​കോർ ലക്ഷ്യമിട്ട്​ ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിന്‍റെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തകർത്തെറിഞ്ഞ്​ ന്യൂസിലാൻഡ്​. 217 റൺസെടുക്കു​േമ്പാഴേക്കും ഇന്ത്യയുടെ മുഴുവൻ ബാറ്റ്​സ്​മാൻമാരും കൂടാരം കയറി. അഞ്ചുവിക്കറ്റെടുത്ത ​കൈൽ ജാമിസണാണ്​ ഇന്ത്യ​ൻ ബാറ്റിങ്​ നിരയെ ചുരുട്ടിക്കൂട്ടുന്നതിന്​ ചുക്കാൻ പിടിച്ചത്​​. 49 റൺസെടുത്ത അജിൻക്യ രഹാനെയാണ്​ ഇന്ത്യൻ നിരയിൽ ടോപ്​ സ​്​കോററായത്​. വിരാട്​ കോഹ്​ലി 44ഉം രവിചന്ദ്രൻ അശ്വിൻ 22ഉം റൺസെടുത്തു.


മൂ​ന്ന്​ വി​ക്ക​റ്റി​ന്​ 146 റൺസ്​ എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ രണ്ടാം ദിനം ആദ്യം നഷ്​ടമായത്​ നായകൻ കോഹ്​ലിയെയാണ്​. ജാമിസന്‍റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയാണ്​ കോഹ്​ലി തിരികെ നടന്നത്​. വൈകാതെ നാലുറൺസെടുത്ത റിഷഭ്​ പന്തിനെയും ജാമിസൺ മടക്കി. അർധസെഞ്ച്വറിക്ക്​ ഒരു റൺസകലെ വാഗ്​നറുടെ പന്തിൽ ലാതമിന്​ പിടികൊടുത്ത്​ രഹാനെയും മടങ്ങിയതോടെ ഇന്ത്യൻ വിധി തീരുമാനമായിരുന്നു. പലപ്പോഴും രക്ഷ​ക്കെത്താറുള്ള വാലറ്റവും ഇക്കുറി നിരാശപ്പെടുത്തി.

രവീന്ദ്ര ജദേജ (15), രവിചന്ദ്രൻ അശ്വിൻ (22), ഇശാന്ത്​ ശർമ (4), ജസ്​പ്രീത്​ ബുംറ (0), മുഹമ്മദ്​ ഷമി (4 നോട്ടൗട്ട്​) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ. നീൽ വാഗ്​നർ, ട്രെന്‍റ്​ ബോൾട്ട്​ എന്നിവർ രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തിയപ്പോൾ ടിം സൗത്തി ഒരുവിക്കറ്റ്​ വീഴ്​ത്തി. ആദ്യ ഇന്നിങ്​സിൽ പരമാവധി വേഗത്തിൽ ന്യൂസിലാൻഡിനെ പുറത്താക്കാനാകും ഇന്ത്യൻ ബൗളർമാരുടെ ശ്രമം.

Tags:    
News Summary - India vs New Zealand, Final - Live Cricket Score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT