ഈയാഴ്ച പാക് ടീം വീട്ടിലെത്തും... അടുത്ത ആഴ്ചയോടെ ഇന്ത്യൻ ടീമും വീട്ടിലേക്ക് മടങ്ങും -കലിയടങ്ങാതെ ശുഐബ് അക്തർ

ഇസ്‍ലാമാബാദ്: ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയോട് പരാജയം ഏറ്റുവാങ്ങിയത് പാകിസ്താന് വലിയ അടിയായിരുന്നു. ഈ നിരാശ മറച്ചുവെക്കാതെ ഇന്ത്യക്കെതിരെ രംഗത്തു വന്നിരിക്കയാണ് പാക് മുൻ ക്രിക്കറ്റർ ശുഐബ് അക്തർ. അടുത്താഴ്ചയോടെ ഇന്ത്യൻ ടീമിനും വീട്ടിലേക്ക് മടങ്ങാമെന്നാണ് അക്തറിന്റെ പരാമർശം. അടുത്താഴ്ചത്തെ സെമിയോടെ ഇന്ത്യ പുറത്താകുമെന്നാണ് അക്തറിന്റെ പ്രവചനം.

ഇന്ത്യ, പാകിസ്‍താൻ, ബംഗ്ലാദേശ്, അയർലൻഡ്, സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക എന്നിവയായിരുന്നു മത്സരത്തിലെ ഗ്രൂപ് ബി അംഗങ്ങൾ. അതിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് മികച്ച ഫോമിലുള്ളത്.

''ശരിക്കും വലിയ നിരാശയുണ്ട്. ഈയാഴ്ചയോടെ പാക് ടീമിന് വീട്ടിലേക്ക് മടങ്ങാമെന്ന് ഞാൻ പറഞ്ഞിരുന്നു. അടുത്ത ആഴ്ചത്തെ സെമിയോടെ ഇന്ത്യൻ ടീമും വീട്ടിലെത്തും. കാരണം അവരുടെത് ഒട്ടും മികച്ച ടീമല്ല.''-യൂട്യൂബ് ചാനൽ വിഡിയോയിൽ അക്തർ പറഞ്ഞു.

യോഗ്യതയില്ലാത്ത കളിക്കാരെയാണ് ട്വന്റി 20ക്കായി പാക് ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുത്തതെന്നും അക്തർ വിമർശിച്ചിരുന്നു. മൂന്നു കളികൾ കൂടി ബാക്കിയുണ്ടെങ്കിലും സിംബാബ്‍വെയോട് പരാജയപ്പെട്ടതോടെ പാകിസ്താന്റെ സെമി പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കയാണ്. ഗ്രൂപ്പിൽ അഞ്ചാംസ്ഥാനത്താണ് പാകിസ്താൻ. ഇന്ത്യ രണ്ട് കളികളിൽ വിജയിച്ചു.

Tags:    
News Summary - India not tees maar khan either, will be back home next week says Shoaib Akhtar after Pakistan's defeat To Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.