തകർത്തടിച്ച് വിൻഡീസ്; ഇന്ത്യക്ക് 312 റൺസ് വിജയലക്ഷ്യം

പോ​ർ​ട് ഓ​ഫ് സ്പെ​യി​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സിന് മി​ക​ച്ച സ്കോ​ർ. നിശ്ചിത 50 ഓവറിൽ ക​രീ​ബി​യ​ൻ​സ് ആറ് വി​ക്ക​റ്റി​ന് 311 റ​ൺ​സാണ് അടിച്ചുകൂട്ടിയത്. 135 പ​ന്തി​ൽ 115 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ഷാ​യ് ഹോ​പ്പിന്റെയും 77 പ​ന്തി​ൽ 74 റ​ൺ​സെടുത്ത ക്യാ​പ്റ്റ​ൻ നി​ക്കോ​ളാ​സ് പു​രാ​ന്റെയും പ്രകടനമാണ് ആതിഥേയർക്ക് തുണയായത്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ​ണ​ർ​മാ​ർ ടീ​മി​ന് ത​ര​ക്കേ​ടി​ല്ലാ​ത്ത തു​ട​ക്കം ന​ൽ​കി.

പ​ത്താം ഓ​വ​റി​ൽ ദീ​പ​ക് ഹൂ​ഡ​യാ​ണ് ആ​ദ്യ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​ത്. 23 പ​ന്തി​ൽ 39 റ​ൺ​സെ​ടു​ത്ത കെ​യി​ൽ മെ​യേ​ഴ്സി​നെ ഹൂ​ഡ സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ചു. സ്കോ​ർ ഒ​ന്നി​ന് 65. ഹോ​പ്-​ഷ​മാ​റ ബ്രൂ​ക്സ് സ​ഖ്യ​വും കു​റെ നേ​രം പി​ടി​ച്ചു​നി​ന്നു. 22ാം ഓ​വ​റി​ൽ അ​ക്സ​ർ പ​ട്ടേ​ലി​ന്റെ പ​ന്തി​ൽ ബ്രൂ​ക്സ് (35) ശി​ഖ​ർ ധ​വാ​ന് പി​ടി​കൊ​ടു​ത്തു.

അ​ഞ്ചു പ​ന്ത് നേ​രി​ട്ടി​ട്ടും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ നി​ന്ന ബ്ര​ണ്ട​ൻ കി​ങ്ങി​നെ യു​സ് വേ​ന്ദ്ര ചാ​ഹ​ലി​ന്റെ ഓ​വ​റി​ൽ ധ​വാ​ൻ ത​ന്നെ പി​ടി​ച്ചു. 22.5 ഓ​വ​റി​ൽ മൂ​ന്നി​ന് 130ൽ ​നി​ൽ​ക്കെ​യാ​ണ് ഹോ​പ്പും പു​രാ​നും സം​ഗ​മി​ക്കു​ന്ന​ത്. ഇന്ത്യക്കായി ഏഴോവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ ടാക്കൂർ തിളങ്ങിയപ്പോൾ ദീപക് ഹൂഡ, അക്സർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

വൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവിൽ ഏഴോവറിൽ വിക്കറ്റ് നഷ്ടമാകാതെ 33 റൺസെന്ന നിലയിലാണ്.

Tags:    
News Summary - India need 312 runs to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.