ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ ഹർഷിത് റാണയും ടീമിൽ. ഒന്നാം ടെസ്‌റ്റിനായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലീഡ്‌സിലേക്ക് തിരിച്ച ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിനൊപ്പം താരവുമുണ്ട്. ജൂൺ 20 നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.
പരമ്പരയ്ക്കുള്ള 18 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിലേക്കാണ് താരത്തിനെയും ചേർത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഒന്നാം ടെസ്റ്റിനായി താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയത് ഔദോഗികമായി ബി.സി.സി.ഐ അറിയിച്ചത്. ഒന്നാം ടെസ്റ്റിന് ശേഷം താരം ടീമിൽ തുടരുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ പരമ്പരയിലെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ റാണ ഇന്ത്യൻ വെള്ള കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഓവലിൽ നടന്ന ടെസ്റ്റിലും താരത്തിന് അവസരം ലഭിച്ചു. ടെസ്റ്റിന് പുറമെ ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളിലും ഒരു ടി – 20 മത്സരത്തിലും താരം കളിച്ചിട്ടുണ്ട്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ് എന്നീ അഞ്ച് ഫാസ്റ്റ് ബൗളർമാരുടെ നിരയിലേക്ക് റാണ കൂടി എത്തുന്നതോടെ ഫാസ്റ്റ് ബൗളിങ് നിര ഒന്നുകൂടി ശക്തമാവും. കൂടാതെ പേസ് ഓൾറൗണ്ടർമായി ഷര്‍ദുല്‍ താക്കൂറും നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിന് കരുത്ത് പകരും.
ഇന്ത്യന്‍ സ്‌ക്വാഡ് ;
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ
ഇംഗ്ലണ്ട് സ്‌ക്വാഡ് ;
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.