ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. വെല്ലിങ്ടണിൽ ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് 172 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് നാല് മത്സരങ്ങളിൽ നിന്ന് 36 പോയിന്റും 75 പോയിന്റു ശതമാനവുമായി ന്യൂസിലൻഡ് ആയിരുന്നു മുന്നിൽ. തോൽവിയോടെ പോയിന്റ് ശതമാനം 60 ആയി താഴ്ന്നു. ഇതോടെ എട്ടു കളികളിൽ നിന്ന് 62 പോയിന്റും 64.58 പോയിന്റു ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

വെലിങ്ടണിലെ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 78 പോയിന്റും 59.09 പോയിന്റ് ശതമാനവുമായ ആസ്ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയക്ക് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ത്യ ധർമശാലയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും കീവീസിെനതിരായ പരമ്പര സ്വന്തമാക്കുകയും ചെയ്താൽ ഓസീസിന് ഒന്നാം സ്ഥാത്തേക്ക് ഉയരാനാകും. 

Tags:    
News Summary - India become No. 1 in World Test Championship points table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.