മൂന്നാം ട്വന്റി20യിൽ വിൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പരമ്പരയിൽ ഇന്ത്യ മുന്നിൽ (2-1)

ബസെറ്റെറെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ഉജ്വല ജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ വീണ്ടും (2-1) മുന്നിലെത്തി. ഒന്നര മണിക്കൂർ വൈകിത്തുടങ്ങിയ കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164 റൺസെടുത്തു.

ഇന്ത്യ ഒരു ഓവർ ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 44 പന്തിൽ 76 റൺസെടുത്ത ഓപണർ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ജയം എളുപ്പമാക്കിയത്. ടീം സ്കോർ 19ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമ (11) പരിക്കേറ്റ് മടങ്ങി. ശ്രേയസ് അയ്യർ 24 റൺസെടുത്തു. ഋഷഭ് പന്ത് 26 പന്തിൽ 33ഉം ദീപക് ഹൂഡ ഏഴ് പന്തിൽ 10ഉം റൺസ് നേടി പുറത്താവാതെ നിന്നു.

നേരത്തേ, 50 പന്തിൽ 73 റൺസടിച്ച ഓപണർ കെയിൽ മയേഴ്സാണ് ആതിഥേയർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. രണ്ടാം മത്സരത്തിൽ തിങ്കളാഴ്ച ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു.അന്ന് ലഗ്വേജ് എത്താത്ത കാരണത്താൽ മൂന്നു മണിക്കൂർ വൈകിയിയാണ് കളി തുടങ്ങിയത്. താരങ്ങൾക്ക് മതിയായ വിശ്രമം കിട്ടാത്ത സാഹചര്യത്തിൽ ഇതേവേദിയിൽ നടന്ന ചൊവ്വാഴ്ചത്തെ മത്സരവും വൈകിപ്പിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടിന് നിശ്ചയിച്ച കളി തുടങ്ങിയത് 9.30നാണ്.

Tags:    
News Summary - In the third Twenty20, India beat the West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT