ടോസ് ജയിച്ചാൽ കളി ജയിക്കില്ല -രോഹിത് ശർമ്മ

ന്യൂഡൽഹി: ഏഷ്യ കപ്പിലെ ​ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിൽ ടോസ് ലഭിക്കുന്നവർ മത്സരം ജയിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. അങ്ങനെയൊരു സാഹചര്യമല്ല നിലവിലുള്ളതെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ്മ പറഞ്ഞു.

സമീപകാലത്ത് ട്വന്റി 20യിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് പാകിസ്താൻ നടത്തിയത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ അവർ കഠിനമായി അധ്വാനിച്ചു. ഇത് ഞങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. മുൻനിര ബാറ്റ്സ്മാനെന്ന നിലയിൽ ടീമിന് മികച്ച തുടക്കം നൽകുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

തന്റെ 16 വർഷത്തെ പരിചയസമ്പത്തും പാകിസ്താനെതിരായ ഉപയോഗിക്കാൻ ശ്രമിക്കും. ടോസ് ജയിച്ചാൽ കളി ജയിക്കുമെന്നതല്ല സാഹചര്യം. നിരവധി മികച്ച കളിക്കാരിൽ നിന്നും പ്ലേയിങ് ഇവനെ തെരഞ്ഞെടുക്കുകയെന്നത് തങ്ങളെ സംബന്ധിച്ചടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

Tags:    
News Summary - If Pakistan bat first, they will literally hammer India': Shoaib Akhtar's audacious claim ahead of IND vs PAK clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.