ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഐ.സി.സിയുടെ താക്കീത്. അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഐ.സി.സി പെരുമാറ്റച്ചടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പന്ത് ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മത്സരത്തിന്‍റെ മൂന്നാം ദിവസമായിരുന്നു വിഷയത്തിനാധാരമായ സംഭവം. ബോളിന്റെ ഷേപ്പ് മാറിയതിനാൽ മത്സരത്തിന് ഉപയോഗിക്കുന്ന ബോൾ മാറ്റണമെന്ന് അമ്പയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോൾ പരിശോധിച്ച അംപയർ പോൾ റീഫൽ ആ പന്തില്‍ തന്നെ മത്സരം തുടരാന്‍ പറഞ്ഞു. ഇതോടെയാണ് ഋഷഭ് പ്രകോപിതനായത്. പിന്നാലെ നീരസം പ്രകടമാക്കിയ ഋഷഭ് ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തു. ഐ.സി.സിയുടെ പെരുമാറ്റച്ചട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്നതോ അതൃപ്തി പ്രകടിപ്പിക്കുന്നതോ ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റമായി കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.