ദുബൈ: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റടക്കം ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ നടത്താൻ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തീരുമാനം. 2028ൽ പാകിസ്താനിൽ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പടക്കമുള്ള ചാമ്പ്യൻഷിപ് വരെയാണ് നിഷ്പക്ഷ വേദികളിൽ ഇരുടീമുകളും കളിക്കുക. ചാമ്പ്യൻഷിപ്പിന്റെ ആതിഥേയ ടീമിന് നിഷ്പക്ഷ വേദി തീരുമാനിക്കാം.
പാകിസ്താൻ ആതിഥേയരാകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ യു.എ.ഇയിലായിരിക്കും ഇന്ത്യ-പാക് മത്സരം. മത്സരക്രമം ഉടൻ പ്രഖ്യാപിക്കും. 2026ൽ ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും. സുരക്ഷാകാരണങ്ങളാൽ പാകിസ്താനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനിൽ കളിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.