Posted On
date_range Updated On
date_range ക്രിക്കറ്റിൽ പുരുഷ, വനിത ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി ഐ.സി.സി
ഡർബൻ: ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇനി പുരുഷ, വനിത ടീമുകള്‍ക്ക് തുല്യ സമ്മാനത്തുകയായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ചരിത്രപരമായ തീരുമാനം. 2030ഓടെയാകും പുരുഷ, വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക നയം പൂര്‍ണമായും നടപ്പാവുക. ചരിത്രപരമായ ഈ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ചെയര്മാന് ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. തുല്യ സമ്മാനത്തുക നല്‍കുക എന്ന ലക്ഷ്യത്തോടെ 2017 മുതല്‍ വനിത ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്ധിപ്പിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.